കൊച്ചി: ചലച്ചിത്ര മേഖലയിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുകയുന്നു. മലയാള സിനിമയിൽ പ്രവർത്തിക്കുന്ന നിരവധിപേർക്കെതിരെയാണ് പീഡനപരാതികളുമായി നടിമാർ രംഗത്തെത്തിയത് . ഇതേ തുടർന്ന് സിനിമാ നയം രൂപീകരിക്കാനും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ നിര്‍ദേശങ്ങളടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും സിനിമാ കോണ്‍ക്ലേവ് നടത്താനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട്. കൊച്ചിയിലായിരിക്കും കോണ്‍ക്ലേവ് നടക്കുക.
നവംബര്‍ മൂന്ന് മുതല്‍ അഞ്ച് ദിവസങ്ങളിലായാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. വിവിധ മേഖലയിൽ നിന്നുള്ളലുള്ളവരും വിദേശികളും അടക്കമുള്ള ഡെലിഗേറ്റുകൾ കോണ്‍ക്ലേവിനെത്തും. 350 പേര്‍ക്ക് കോണ്‍ക്ലേവിലേക്ക് ക്ഷണമുണ്ട്. സംസ്ഥാന ചലചിത്രവികസന കോര്പ്പറേഷന് ചെയര്മാന് ഷാജി എന്‍.കരുണിനാണ് കോണ്‍ക്ലേവിന്റെ നടത്തിപ്പ് ചുമതല.
English Summary : Hema Committee Report; Government interfere with Cinema Conclave
