ഡൽഹി : യുപിഐ പേയ്മെന്റ് സംവിധാനത്തിൽ പുതിയ മാറ്റം നടപ്പാക്കാനൊരുങ്ങി ആർ ബി ഐ. അതിന്റെ ഭാഗമായി യുപിഐ പേയ്മെൻ്റുകൾക്കുള്ള പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തി റിസർവ് ബാങ്ക്. ചൊവ്വാഴ്ച ആരംഭിച്ച ധന നയ യോഗം അവസാനിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ആർബിഐ ഗവർണർ ശക്തികാന്ത ദാസ്.
ആർബിഐയുടെ പുതിയ തീരുമാനത്തിലൂടെ ഉപഭോക്താക്കൾക്ക് നികുതിയിൽ നിന്നും രക്ഷ നേടാമെന്നതാണ് ലാഭം . അതായത് ചുരുക്കി പറഞ്ഞാൽ, യുപിഐ നികുതി അടവ് പരിധി നിലവിലെ ഒരു ലക്ഷം രൂപ ആകുമ്പോൾ ഉപയോക്താക്കൾ ഇതിൽ കൂടുതൽ പണം കൈമാറുമ്പോൾ നികുതി നൽകേണ്ടത് അത്യാവശ്യമായിരുന്നു . എന്നാൽ തുകയുടെ പരിധി ആർബിഐ 5 ലക്ഷമായി ഉയർത്തുമ്പോൾ, 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് മാത്രം ഉപയോക്താക്കൾനികുതി നൽകിയാൽ മതി. അതായത് ഈ പരിധിക്ക് താഴെയുള്ള ഇടപാടുകൾ നികുതി രഹിതമായിരിക്കുമെന്നതാണ് ആർ ബി ഐ വ്യക്തമാക്കുന്നത് .
ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളെ ഒരൊറ്റ മൊബൈൽ ആപ്ലിക്കേഷനിലേക്ക് (പങ്കെടുക്കുന്ന ഏതൊരു ബാങ്കിൻ്റെയും) ശക്തിപ്പെടുത്തുന്ന ഒരു സംവിധാനമാണ് യൂണിഫൈഡ് പേയ്മെൻ്റ് ഇൻ്റർഫേസ് (യുപിഐ) . ഇത് നിരവധി ബാങ്കിംഗ് ഫീച്ചറുകൾ, തടസ്സമില്ലാത്ത ഫണ്ട് റൂട്ടിംഗ്, മർച്ചൻ്റ് പേയ്മെൻ്റുകൾ എന്നിവ ഒരു ഹുഡിലേക്ക് ലയിപ്പിക്കുന്നു. ആഗസ്റ്റ് 8 ന് പണനയ യോഗത്തിൽ തുടർച്ചയായി ഒമ്പതാം തവണയും റിപ്പോ നിരക്ക് മാറ്റമില്ലാതെ 6.5% ആയി നിലനിർത്താൻ ആർബിഐ തീരുമാനിച്ചപ്പോഴാണ് ഈ പ്രഖ്യാപനം ഉണ്ടായത്. യുപിഐ ഇടപാടുകൾക്ക് ഒരു കൂട്ടം നികുതികളുണ്ട്.
നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ വ്യവസ്ഥയനുസരിച്ച് , ഒരു ലക്ഷം രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾ നികുതിക്ക് വിധേയമായിരുന്നു. യുപിഐ ഉപയോഗപ്പെടുത്തി ഒരാൾക്ക് കൈമാറാൻ കഴിയുന്ന പരമാവധി തുകയാണിത് . ഈ തുകയ്ക്ക് മുകളിലുള്ള ഏതൊരു കൈമാറ്റവും നികുതിക്ക് വിധേയമായിരുന്നു. ഇതാണ് 5 ലക്ഷമായി ആർബിഐ ഇപ്പോൾ ഉയർത്തിയിരിക്കുന്നത്.
English Summary: UPI Tax Payment Limit Hiked To Rs 5 Lakh Transactions From Rs 1 Lakh
