2023 ൽ ജയിലർ എന്ന ചിത്രത്തിൽ ഏറ്റവും കൂടുതൽ ഹിറ്റായി മാറിയൊരു ഗാനം ആയിരുന്നു ‘കാവാലയ്യ..’. രജനികാന്ത് നായകനായെത്തിയ സൂപ്പർ ഹിറ്റ് ഗാനത്തിന് ചുവടുവച്ചത് തെന്നിന്ത്യൻ താരസുന്ദരി തമന്ന ആയിരുന്നു. ഇപ്പോഴിതാ മറ്റൊരു കിടിലൻ ഡാൻസ് നമ്പറുമായി എത്തിയിരിക്കുകയാണ് താരം. രാജ് കുമാർ റാവുവും ശ്രദ്ധ കപൂറും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘സ്ത്രീ 2’ൽ ആണ് തമന്നയുടെ പുതിയ ഗാനരംഗം.
സച്ചിൻ – ജിഗർ സംഗീതം നൽകിയ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് അമിതാഭ് ഭട്ടാചാര്യ ആണ്. മധുബന്തി ബാഗ്ചി, സച്ചിൻ -ജിഗർ, ദിവ്യ കുമാർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പത്ത് മില്യണിലധികം പേരാണ് ഗാനം കണ്ടുകഴിഞ്ഞത്. ചിത്രം ഓഗസ്റ്റ് 15 ന് തിയേറ്ററുകളിൽ എത്തും.
