ആനന്ദ് അംബാനിയുടെ കെയർടേക്കറായി കരിയർ ആരംഭിച്ച ലളിത ഡിസിൽവ കരീന – സെയ്ഫ് അലിഖാൻ താരദമ്പതികളുടെ മകൻ തൈമൂർ അലിഖാനൊപ്പം സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട് .ലളിത തൈമൂറിന്റെ നാനിയായിട്ടാണ് അറിയപ്പെടുന്നത്. എന്നാൽ സെലിബ്രിറ്റിപീഡിയാട്രിക് നഴ്സായ ലളിത ഡിസിൽവയുടെ മാസശമ്പളം രണ്ട് ലക്ഷത്തിന് മുകളിലാണെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.
എന്നാലിപ്പോഴിതാ സത്യം വെളിപ്പെടുത്തുകയാണ് ബോളിവുഡിലെ ‘സെലിബ്രിറ്റി നാനി’ യായ ലളിത ഡിസിൽവ. ബോളിവുഡ് താര ദമ്പതികളായ കരീനക്കും സെയ്ഫിനും വീട്ടിലെ ജീവനക്കാരോടുള്ള സമീപനത്തെക്കുറിച്ചും അഭിമുഖത്തിൽ ‘നാനി ‘ വെളിപ്പെടുത്തുന്നു .

പ്രതി മാസം രണ്ടര ലക്ഷം രൂപ പ്രതിഫലമോ! ?ഇത് തെറ്റായ വിവരമാണ്.ശമ്പളത്തെക്കുറിച്ച് പ്രചരിക്കുന്നത് കിംവദന്തികളാണെന്നും ലളിത പറയുന്നു .
“കരീനയും സെയ്ഫും വീട്ടിലെ ജീവനക്കാരോട് വളരെ ബഹുമാനത്തോടെയാണ് പെരുമാറുന്നത്. അവർ വളരെ ലളിത ജീവിതം നയിക്കുന്നവരാണ് . ആ വീട്ടിൽ എല്ലാവരും ഒരേ ഭക്ഷണമാണ് കഴിക്കുന്നത്. കുടുംബാംഗങ്ങൾക്ക് എന്താണോ പാകം ചെയ്യുന്നത് അതുതന്നെയാണ് സ്റ്റാഫും കഴിക്കുന്നത്. അല്ലാതെ ജീവനക്കാർക്ക് പ്രത്യേകം ഭക്ഷണമൊന്നുമില്ല. ചിലപ്പോൾ ഞങ്ങളെല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കും. അങ്ങനെയുള്ള നിരവധി അവസരങ്ങൾ ഉണ്ടായിട്ടുണ്ട്” ലളിത ഡിസിൽവ പറഞ്ഞു.

അതെ സമയം , മുമ്പൊരിക്കൽ കരീനയും വീട്ടിലെ ജീവനക്കാരൊടൊപ്പം ഒന്നിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നതെന്നും അത് തങ്ങളുടെ വീട്ടിലെ രീതിയാണെന്നും താനും സെയ്ഫും അതിൽ വീട്ടുവീഴ്ച വരുത്താറില്ലെന്നും കരീന അന്ന് പറഞ്ഞിരുന്നു.
English Summary : Taimur’s Nanny Lalita D’Silva reveals her salary rumors
