കഥാപാത്രങ്ങളിൽ പുതുമ പരീക്ഷിച്ച് കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന വിക്രമിന്റെ, മറ്റൊരു വിസ്മയ പ്രകടനം കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. വിക്രമിനെ നായകനാക്കി പാ രഞ്ജിത് സംവിധാനം ചെയ്ത ചിത്രമാണ് ‘തങ്കലാൻ’. ചിത്രം ഓഗസ്റ്റ് 15 ന് ആഗോള റിലീസായി തിയറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട് . അതിന് മുന്നോടിയായി ചിത്രത്തിന്റെ കേരളാ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ. അതെ സമയം, വിക്രമിനൊപ്പം പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് ‘തങ്കലാൻ’ കേരളത്തിൽ വിതരണം ചെയ്യുന്നത്. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തങ്കലാന്റെ കേരളത്തിലെ പ്രൊമോഷൻ പരിപാടികൾ റദ്ദാക്കുകയും അതിന് കരുതിയ തുക, ശ്രീ ഗോകുലം മൂവീസും ഈ ചിത്രത്തിന്റെ നിർമ്മാതാക്കളായ സ്റ്റുഡിയോ ഗ്രീനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയും ചെയ്തു.

പ്രശസ്ത തമിഴ് നടൻ പശുപതിയും ചിത്രത്തിൽ വേഷമിടുന്നുണ്ട് . സെൻസറിംഗ് പൂർത്തിയായപ്പോൾ യു/എ സർട്ടിഫിക്കറ്റ് തങ്കലാന് ലഭിച്ചത്. ജി വി പ്രകാശ് കുമാർ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. കലാസംവിധാനം എസ് എസ് മൂർത്തിയും സംഘട്ടനം സ്റ്റന്നർ സാം ആണ്. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യുഷൻ പാർട്ണർ.
English Summary: Vikram’s ‘Thangalan’ budget costs 100 crores; Advance booking in Kerala
