ഇന്ത്യൻ സിനിമയിലെ പ്രണയത്തിൻ്റെ പ്രതീകമായി മാറിയ തൻ്റെ ഐക്കണിക് പോസിൻ്റെ ഉത്ഭവം വെളിപ്പെടുത്തി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. കൈകള്‍ രണ്ടും നിവര്‍ത്തി നില്ക്കുന്ന കിംഗ് ഖാൻ ഷാരൂഖ് ഖാന്റെ ആ ‘ഐക്കോണിക് പോസ്’ ആർക്കാണ് അറിയാത്തത്. റൊമാന്റിക് നായകനെ ഓർക്കുമ്പോൾ തന്നെ ഈ പോസ് തന്നെയാകും ഏവരുടെയും മനസിലേയ്ക്ക് ഓടിയെത്തുക. 58-കാരനായ നടൻ 77-ാമത് ലോകാർനോ ഫിലിം ഫെസ്റ്റിവലിലെ ഒരു തത്സമയ സംവാദത്തിനിടെ, തൻ്റെ ഐക്കോണിക് പോസ് കാണിക്കാൻ വെല്ലുവിളിച്ചത് .

എന്നാൽ ഈ പോസ് എങ്ങനെ ഉണ്ടായി എന്നുള്ള ചോദ്യത്തിന് മറുപടി നൽകിയിരിക്കയാണ് കിംഗ് ഖാൻ. കൊറിയോഗ്രാഫര്‍ സരോജ് ഖാൻ ആണ് തനിക്ക് വേണ്ടി അത് കണ്ടെത്തിയത് എന്ന് ഷാരൂഖ് പറയുന്നു . അതിന് സരോജ് ഖാനോട് നന്ദി പറയുകയാണ് ഷാരൂഖ് ഖാൻ.

“ഒരിക്കല്‍ ഒരു രാത്രി മുഴുവൻ താൻ ഒരു നൃത്തച്ചുവടുകള്‍ പരിശീലിക്കാൻ ശ്രമിച്ചു. എന്നിട്ടും ആ നൃത്തത്തിന്റെ പോസ് തനിക്ക് ശരിയായില്ല. . അതിനാല്‍ സരോജ് ഖാൻ പിറ്റേ ദിവസം ആ ചുവട് ഒഴിവാക്കാൻ എന്നോട് പറയുകയും ചെയ്തു. എന്നിട്ട് ‘കൈകള്‍ നിവര്‍ത്താൻ ‘പറഞ്ഞു. അത്രയേ അന്ന് സംഭവിച്ചുള്ളൂ. എന്നാല്‍ പിന്നീട് മറ്റ് സിനിമകളിലും താൻ ആ പോസിനായി ശ്രമിച്ചപ്പോള്‍ ബുദ്ധിമുട്ടുകയായിരുന്നു. അതേ ഭാവം നിലനിര്‍ത്താനായില്ല. പിന്നീട് അതിന് ഒരു രൂപം താൻ കണ്ടെത്തുകയായിരുന്നു. തൻ്റെ കൈ പോസ് കാണിച്ചുകൊണ്ട് ഷാരൂഖ് ഖാൻ ചിരിച്ചു, “ഞാൻ നിങ്ങളെ എല്ലാവരെയും കബളിപ്പിക്കുകയാണ്, ഒന്നുമില്ല, ഇത് വെറും ആയുധമാണ്.” ഖാൻ പറയുന്നു .
The King graciously bows in humility after being honored with the prestigious Pardo Alla Carriera at the Locarno Film Festival! 🔥♥️#ShahRukhKhan #Locarno77 pic.twitter.com/qz7krMs5an
— Shah Rukh Khan Warriors FAN Club (@TeamSRKWarriors) August 11, 2024
ഷാരൂഖ് ഖാൻ ചിത്രങ്ങളില്‍ ഒടുവില്‍ പുറത്തിറങ്ങിയത് ‘ഡങ്കി’യാണ്. സംവിധാനം നിര്‍വഹിച്ചത് രാജ്കുമാര് ഹിറാനിയാണ്. ആഗോള ബോക്സ് ഓഫീസില്‍ 470 കോടി രൂപയിലധികം നേടാൻ കഴിഞ്ഞിരുന്നു ഡങ്കിക്ക്. ചൈനയിലും റിലീസ് ചെയ്യാനുള്ള സാധ്യത സംവിധായകൻ തേടുന്നുമുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
English Summary: ‘Symbol of Love’; Who is behind that iconic pose? Shahrukh revealed
