കൊച്ചി: കേരളത്തിൽ സ്വർണവില കുതിക്കുന്നു . പവന് 760 രൂപയും ഗ്രാമിന് 95 രൂപയുമാണ് വർധിച്ചത്. ഇതോടെ സ്വർണവില പവന് 52,520 രൂപയിലും ഗ്രാമിന് 6,565 രൂപയിലുമാണ് വ്യാപാരം നടക്കുന്നത് . 18 കാരറ്റ് സ്വര്‍ണവില 80 രൂപ കൂടി 5,425 രൂപയിലെത്തി.
വെള്ളിയാഴ്ച ഒറ്റയടിക്ക് 600 രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തിയതോടെയാണ് സ്വര്‍ണവില വീണ്ടും 51,000 കടന്നത്. ശനിയാഴ്ച 160 രൂപയും തിങ്കളാഴ്ച 200 രൂപയും വർധിച്ചു. ഇന്ന് വീണ്ടും കുതിച്ചുകയറിയതോടെയാണ് സ്വർണം വീണ്ടും 52,000 കടന്നത്. കഴിഞ്ഞ ബുധനാഴ്ച 50,800 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് എത്തിയ ശേഷം സ്വര്‍ണവില അഞ്ചുദിവസത്തിനിടെ 1,700 രൂപയാണ് വര്‍ധിച്ചത്.
അതെ സമയം കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവുള്ളതായി കണ്ടു .
English Summary: The gold rate in Kerala on 13th August is 52,520.
