തിരുവനന്തപുരം: കേരളത്തിലെ സ്കൂളുകളിൽ പുതിയ മാറ്റത്തിന് തയ്യാറെടുത്ത് അധികൃതർ. എട്ടാം ക്ലാസിൽ ഇനിമുതൽ ‘ ഓൾപാസ്’ ഇല്ലെന്നാണ് റിപ്പോർട്ട് . ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കും. എന്നാൽ ,അടുത്ത വർഷം മുതൽ ഒൻപതാം ക്ലാസിലും മിനിമം മാർക്ക് കൊണ്ടുവരും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാർക്കും നിർബന്ധമാക്കും. 2026-2027 വർഷത്തിൽ മിനിമം മാർക്ക് പത്താം ക്ലാസിലും നടപ്പിലാക്കും. വിദ്യാഭ്യാസ കോൺക്ലേവിന്റെ ശുപാർശ അംഗീകരിച്ചാണ് മന്ത്രിസഭ യോഗത്തിലെ പുതിയ തീരുമാനം.
എല്ലാവർക്കും ‘എ പ്ലസ്’ നൽകുന്നുവെന്നും വാരിക്കോരി മാർക്ക് നൽകുന്നുവെന്നും ഇത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നുമെന്നുമുള്ള ആക്ഷേപം വ്യാപകമായി ഉയരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ എഡ്യൂക്കേഷൻ കോൺക്ലേവ് സംഘടിപ്പിച്ചത് . ഈ കോൺക്ലേവിലുയർന്ന നിർദേശമാണ് മന്ത്രിസഭ യോഗം അംഗീകരിച്ചിരിക്കുന്നത്. അതിലേറ്റവും സുപ്രധാന കാര്യം എട്ടാം ക്ലാസിൽ ‘ഓൾപാസ് ‘ഒഴിവാക്കുന്നു എന്നതാണ്. ഓരോ വിഷയത്തിനും മിനിമം മാർക്ക്
30 ശതമാനമായി നിർബന്ധമാക്കും.
English Summary : All Pass is no more; minimum standard marks are mandatory to pass in 8th grade.
