നിധി കണ്ടെത്താനായി ലോകത്തിന്റെ നാനാഭാഗങ്ങളിൽ അത്യപൂർവ സംവിധാനങ്ങൾ ഉപയോഗിക്കുന്നവർ ഇന്ന് വളരെ കൂടുതലാണ്. അത്തരത്തിൽ നമീബിയയിലെ പ്രകൃതിദത്ത ധാതുക്കളെ അന്വേഷിക്കുന്ന ക്യൂറി കാൾഡ്വെല്ലും മകന്റെയും സമൂഹ മാധ്യമ പേജായ ‘ഫാദർ സണ്‍ മിനെറല്‍സ്’ എന്ന ഇൻസ്റ്റാഗ്രാം പേജില്‍ കഴിഞ്ഞ ദിവസം പങ്കുവച്ച വിഡിയോയാണ് വൈറലാകുന്നത് .
നമീബിയയിലേക്കുള്ള യാത്രയ്ക്കിടെ ഒരു ഖനിയിൽ നിന്നാണ് ഈ അത്യപൂര്‍വ്വ കല്ല് കണ്ടെത്തിയതെന്ന് വീഡിയോയില്‍ പറയുന്നു. ഒരു പാറയുടെ ഒരു ഭാഗം പൊട്ടിച്ച് നീക്കാന്‍ ശ്രമിക്കുന്നതായി കാണാം. തുടർന്നുള്ള കാഴ്ചയില്‍ തിളങ്ങുന്ന പര്‍പ്പിള്‍ ക്രിസ്റ്റല്‍ കാണപ്പെടുന്നു. “ഇത് നമീബിയയിലേക്കുള്ള യാത്രയ്ക്കിടെ ഖനിയിൽ നിന്ന് നേരിട്ട് ലഭിച്ചത്.” എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. പര്‍പ്പിള്‍ നിറത്തിലുള്ള ഈ കല്ല് ‘അമേത്തിസ്റ്റ് സ്റ്റോൺ’ (Amethyst Stone) എന്നാണ് അറിയപ്പെടുന്നത്. ‘ജമുനിയ രത്ന’ (Jamunia Ratna) എന്നും പേരുണ്ട്.
View this post on Instagram
ക്വാർട്സിന്റെ വയലറ്റ് നിറത്തിലുള്ളതാണ് അമേത്തിസ്റ്റ് . ഇത്തരം പര്‍പ്പിള്‍ കല്ലുകള്‍ അവയുടെ ഉടമയെ മദ്യാസക്തിയില്‍ നിന്നും സംരക്ഷിക്കുന്നെന്ന് പുരാതന ഗ്രീക്കുകാര്‍ വിശ്വസിച്ചിരുന്നു. പുരാതനകാലത്തെ ഗ്രീക്കുകാർ അമെത്തിസ്റ്റ് ധരിക്കുകയും ഇത്തരം കല്ലുകളില്‍ നിന്ന് കുടിവെള്ള പാത്രങ്ങൾ കൊത്തിയെടുക്കുകയും ചെയ്തിരുന്നു. അമേത്തിസ്റ്റ് എന്ന കല്ല് പലപ്പോഴും ആഭരണങ്ങളിലും ഉപയോഗിക്കുന്നുണ്ട് .
English Summary: ‘Amethyst Stone’ was obtained from inside the rock in Namibia
