ഒമാനിൽ എണ്ണ ടാങ്കർ മറിഞ്ഞ് ഇന്ത്യക്കാരടക്കം 16 പേരെ കാണാതായി. ഒമാനിൽ നിന്ന് മറിഞ്ഞ കൊമോറോസിൻ്റെ എണ്ണക്കപ്പലിലെ 13 ഇന്ത്യക്കാരുൾപ്പടെ 16 പേരടങ്ങുന്ന ജീവനക്കാരെ കാണാനില്ലെന്ന് രാജ്യത്തെ സമുദ്ര സുരക്ഷാ കേന്ദ്രം അറിയിച്ചു.’പ്രസ്റ്റീജ് ഫാൽക്കൺ’ എന്ന കപ്പലാണ് ദുരന്തത്തിനിരയായത്.
“പ്രസ്റ്റീജ് ഫാൽക്കണിൻ്റെ” ക്രൂവിൽ മൂന്ന് ശ്രീലങ്കക്കാരും ഉൾപ്പെടുന്നുവെന്ന് ഒമാനി സെൻ്റർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ വെളിപ്പെടുത്തി .
കപ്പൽ തലകീഴായി മുങ്ങിയെന്നാണ് വിവരം . മുങ്ങിയ കപ്പലിന്റെ നിലവിലെ സ്ഥിതിയോ എണ്ണയോ എണ്ണ ഉൽപന്നങ്ങളോ കടലിലേക്ക് ഒഴുകുന്നുണ്ടോ എന്ന കാര്യവും സ്ഥിരീകരിച്ചിട്ടില്ല. യെമൻ തുറമുഖമായ ഏദനിലേക്ക് പോകുകയായിരുന്ന ടാങ്കർ ഒമാനിലെ പ്രധാന വ്യവസായ തുറമുഖമായ ദുക്മിൽ നിന്ന് മറിഞ്ഞതായി എൽഎസ്ഇജിയുടെ ഷിപ്പിംഗ് ഡാറ്റ രേഖപ്പെടുത്തുന്നു . 2007 ൽ നിർമ്മിച്ച കപ്പലിന് 117 മീറ്റർ നീളമുണ്ട്. മാരിടൈം അധികൃതരുമായി ചേർന്ന് ഒമാനി അധികൃതർ സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയതായി ഒമാൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
