പത്തനംതിട്ട: മോഹൻലാലിനെതിരെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം വയനാട്ടിലെ ദുരന്തമേഖലയില്‍ പോയത് ശരിയായില്ലെന്നും യുട്യൂബര്‍ അജു അലക്സ് (ചെകുത്താൻ). അതെ സമയം മോഹൻലാലിനെതിരെ സൈന്യത്തിന് പരാതി നല്‍കുമെന്നും ജാമ്യത്തിലിറങ്ങിയശേഷം അജു പറഞ്ഞു.
“ദുരന്തമുഖത്ത് പരിശീലനം കിട്ടിയവരുടെ സാന്നിധ്യമാണ് വേണ്ടത്. മോഹൻലാൽ വന്നതു കൊണ്ട് മിലിട്ടറിയുടെ വിലപ്പെട്ട സമയമാണ് പോയത്. പോലീസ് പറഞ്ഞിട്ടാണ് വീഡിയോ നീക്കം ചെയ്തതെന്നും അജു അലക്സ് പറഞ്ഞു. ഒരു മിലിട്ടറി ഉദ്യോഗസ്ഥനാണ് വന്നിരുന്നതെങ്കില്‍ അത്രയധികം ആളുകള്‍ അവിടെ എത്തില്ലായിരുന്നുന്നെന്നും അജു പറയുന്നു .
അതെ സമയം ,ചെകുത്താൻ പേജുകളില്‍ അടക്കം ഇനിയും അഭിപ്രായങ്ങള്‍ തുറന്നു പറയും. കേരളത്തില്‍ ഒരുപാട് പേര്‍ക്ക് മോഹൻലാല്‍ വയനാട്ടില്‍ പോയതിനെക്കുറിച്ച് ഇതേ അഭിപ്രായമുണ്ടെന്നും അജു അലക്സ് അവകാശപ്പെട്ടു. താൻ ഉപയോഗിച്ച വാക്കുകള്‍ ശരിയായിരുന്നില്ലെന്നും അജു പറഞ്ഞു . ഉപയോഗിച്ച വാക്കുകള്‍ ശരിയായില്ലെങ്കിലും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണെന്നും അജു അലക്സ് പറഞ്ഞു. കഴിഞ്ഞ രാത്രിയോടെയാണ് തിരുവല്ല പോലീസ് അജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്.
English Summary: A complaint will be filed to the army against Mohanlal ,says Chekuthan Aju ALex
