ആലപ്പുഴ: അഞ്ച് സെന്റിൽ താഴെ ഭൂമിയുള്ളവരുടെ കെട്ടിട നിർമ്മാണ പെർമിറ്റ് അപേക്ഷ ദേശീയപാതാ സർവീസ് റോഡിലേക്കുള്ള ആക്സസ് പെർമിഷൻ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി നിഷേധിക്കരുതെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർദേശിച്ചു. ഒക്യുപൻസി സമയം ആകുമ്പോഴേക്കും ആക്സസ് പെർമിഷൻ ഹാജരാക്കിയാൽ മതി. ആലപ്പുഴ ജില്ലാ തദ്ദേശ അദാലത്തിൽ വന്ന പരാതി പരിഗണിച്ചാണ് പൊതുനിർദ്ദേശം നൽകാൻ തീരുമാനമായത്.
സർക്കാർ ഭവന പദ്ധതി ഗുണഭോക്താക്കളുടെ പെർമിറ്റ് ആക്സസ് പെർമിഷന്റെ പേരിൽ നിഷേധിക്കരുതെന്ന് തിരുവനന്തപുരം അദാലത്തിൽ മന്ത്രി നിർദേശിച്ചിരുന്നു. അഞ്ച് സെന്റ് ഭൂമിയിൽ താഴെയുള്ള എല്ലാവർക്കുമായി ഈ നിർദ്ദേശം പരിഷ്കരിക്കാനാണ് ഇന്ന് തീരുമാനിച്ചത്. ആലപ്പുഴ പുറക്കാട് പഞ്ചായത്ത് മഠത്തിൽ പറമ്പ് ബാലചന്ദ്രൻ എന്നയാളുടെ പരാതിയിലാണ് നടപടി. കെട്ടിട നിർമ്മാണ പെർമിറ്റ് ഉടൻ അനുവദിക്കും, ഇതിന്റെ അടിസ്ഥാനത്തിൽ നിർമാണം നടത്താമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.
English Summary : Do not deny the building permit application of those who have less than five cents of land
