തിരുവനന്തപുരം: മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇത്തവണയും സൗജന്യ ഓണക്കിറ്റ് നൽകാൻ സർക്കാർ തീരുമാനം . വിവിധ ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അന്തേവാസികളില്‍ നാല് ആൾക്ക് ഒന്ന് എന്ന കണക്കില്‍ കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി കിറ്റുകള്‍ നല്‍കും. 5.87 ലക്ഷം പേര്‍ക്കാണ് കിറ്റ് ലഭിക്കുക. അതെ സമയം 35 കോടി രൂപയാണ് സർക്കാരിന് ചെലവു വരുന്നത്.
ഇത്തവണത്തെ സപ്ലൈകോ ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിര്‍വഹിക്കും. ഓണച്ചന്തകൾ അടുത്ത മാസം 4ന് തുടങ്ങും. എല്ലാ ജില്ലകളിലും ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കും. ഒരു നിയമസഭാ മണ്ഡലത്തില്‍ ഒന്നു വീതവും ചന്തകള്‍ ഉണ്ടാകും.
ഉത്രാടം നാൾ വരെ ഇവ പ്രവര്‍ത്തിക്കും. ഓണത്തോട് അടുക്കുന്ന അഞ്ച് ദിവസങ്ങളില്‍ പ്രാദേശികമായി ഉല്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികളും ഓണച്ചന്തകളിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. ഓണത്തിനു പ്രത്യേകമായി അരിയും പഞ്ചസാരയും നല്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണെന്നു ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു. ഇതിനു പുറമേ ഒരു നിയമസഭാ മണ്ഡലത്തിൽ ഒന്നു വീതവും ചന്തകൾ ഉണ്ടാകും. ഉത്രാടം വരെ ഇവ പ്രവർത്തിക്കും. അവസാന 5 ദിവസങ്ങളിൽ പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന ജൈവ പച്ചക്കറികളും ഓണച്ചന്തകളിലൂടെ വിൽക്കും.
അതെ സമയം, ഓണത്തിന് പ്രത്യേകമായി അരിയും പഞ്ചസാരയും നൽകുന്നതു സംബന്ധിച്ചു ചർച്ചകൾ തുടരുകയാണെന്നു ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. ചന്തകളുടെ നടത്തിപ്പിനായും മറ്റും 500 കോടി നൽകണമെന്നു ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് സർക്കാരിനോട് അഭ്യർഥിച്ചെങ്കിലും 100 കോടി മാത്രമാണ് അനുവദിച്ചത്.
English Summary: Free food kit for yellow ration card holders on Onam
