കോവളം: ജർമ്മൻ പൗരനെ കോവളം അഴകുളത്ത് വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വിസ പുതുക്കുന്നതിനായി ശ്രീലങ്കയിലുള്ള മറ്റൊരു ജർമ്മൻ ദമ്പതികളായ മാർട്ടിൻ്റെയും സൂസൻ്റെയും വസതിയിലെ സ്വീകരണമുറിയിലാണ് ജോർജ് കാളിനെ (48) അബോധാവസ്ഥയിൽ കണ്ടെത്തിയത്.
ദമ്പതികളെ സന്ദർശിക്കാൻ കാൾ കഴിഞ്ഞ ബുധനാഴ്ച എത്തിയിരുന്നു. കാൾ അവിടെ താമസിക്കുമെന്ന് ഉടമകൾ വീട്ടുടമയെ ഫോണിൽ അറിയിച്ചിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം വരെ കാൾ പുറത്ത് വരാതിരുന്നപ്പോഴാണ് സംശയം തോന്നിയത് . തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പിന്നാലെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുമായി കോവളം പോലീസ് സ്ഥലത്തെത്തി. കാൾ മരിച്ചതായി ഡോക്ടർ അറിയിച്ചു. കൂടുതൽ പരിശോധനകൾക്കായി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയതായി എസ്എച്ച്ഒ വി.ജയപ്രകാശ് അറിയിച്ചു. ജർമ്മൻ ദമ്പതികൾ ശ്രീലങ്കയിൽ നിന്ന് തിരിച്ചെത്തിയാലുടൻ പോസ്റ്റ്മോർട്ടം നടത്തും.
English Summary : A German citizen, George Carl, was found dead in a rented house at Kovalam in Kerala.
