തിരുവല്ല: മോഹൻലാൽ പട്ടാള യൂണിഫോമിൽ വയനാട്ടിലെ ദുരന്തഭൂമി സന്ദർശിച്ചതിനെ അധിക്ഷേപിച്ച സംഭവത്തിൽ യൂട്യൂബർ അറസ്റ്റിൽ. തിരുവല്ല മഞ്ഞാടി ആമല്ലൂർ മഠത്തിൽ വീട്ടിൽ അജു അലക്സ് ആണ് അറസ്റ്റിലായത്.
അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ദിഖ് നൽകിയ പരാതിയിൽ ആണ് തിരുവല്ല പോലീസ് അയാൾക്കെതിരെ കേസെടുത്തത്. വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഭാഗമായ മോഹൻലാലിനെ അധിക്ഷേപിച്ച് യൂട്യൂബ് ചാനലിലൂടെ അജു അലക്സ് പബ്ലിഷ് ചെയ്ത വിഡിയോകൾ ആണ് കേസിന് കാരണമായത് .
നടനെ അപകീർത്തിപ്പെടുത്തുന്നതിനും താരത്തിന്റെ ആരാധകരിൽ വിദ്വേഷം ജനിപ്പിച്ച് സമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടും കൂടി അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയെന്നും എഫ്ഐആറിൽ ചൂണ്ടിക്കാട്ടുന്നു .
English Summary: Kerala Youtuber ‘Chekuthan’ arrested after making defamatory comments against Mohanlal
