ബുദ്ധ ക്ഷേത്രങ്ങളിൽ നിന്ന് ക്യുആർ കോഡ് സ്കീം ഉപയോഗിച്ച് സംഭാവന തട്ടിയെടുത്തതിന് നിയമ ബിരുദധാരി അറസ്റ്റിൽ. ചൈനയിലാണ് സംഭവം. ഒരു പ്രശസ്ത ചൈനീസ് സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ വ്യക്തി തൻ്റെ മോഷണം വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടതിനെ തുടർന്നാണ് പ്രതി പിടിയിലായത്.
ക്ഷേത്രങ്ങളിലെ സംഭാവന പെട്ടികൾക്ക് സമീപം സ്ഥാപിച്ചിട്ടുള്ള ക്യു ആർ കോഡുകൾ മാറ്റി സ്വന്തം ക്യൂആർ കോഡ് സ്ഥാപിച്ചു. അങ്ങനെ വിശ്വാസികള്‍ ദൈവത്തിനായി നല്കിയ പണമെല്ലാം സ്വന്തം അക്കൌണ്ടിലേക്ക് മാറ്റുകയായിരുന്നു. 4,200 ഡോളറിലധികം (ഏകദേശം 3.5 ലക്ഷം രൂപ) വരുന്ന മോഷണം ഈ വർഷം ഷാങ്സി, സിചുവാൻ, ചോങ്കിംഗ് പ്രവിശ്യകളിലുടനീളമുള്ള ക്ഷേത്രങ്ങളിലാണ് നടന്നത്.
ബാവോജി നഗരത്തിലെ ഫാമെൻ ടെമ്പിളിൽ നിന്നുള്ള ദൃശ്യങ്ങൾ ബുദ്ധ പ്രതിമയ്ക്ക് മുന്നിൽ കുമ്പിടുമ്പോൾ ക്ഷേത്രത്തിൻ്റെ സംഭാവന പെട്ടിക്ക് മുകളിൽ പ്രതി സ്വന്തം ക്യുആർ കോഡ് സ്ഥാപിക്കുന്നത് കാണിച്ചതോടെയാണ് കുറ്റകൃത്യം വെളിപ്പെട്ടത്. ഷാൻസി പോലീസ് പുറത്തുവിട്ട ഈ വീഡിയോ, സംഭാവന മോഷ്ടിക്കുന്നതും തട്ടിപ്പിൽ ഏർപ്പെടുന്നതുമായ ദൃശ്യങ്ങൾ കാണിക്കുന്നു . അതെ സമയം അറസ്റ്റിലായ ശേഷം മറ്റ് ബുദ്ധമത കേന്ദ്രങ്ങളിലും ഇതേ സാങ്കേതികവിദ്യ ഉപയോഗിച്ചതായി പ്രതി സമ്മതിച്ചു. അറസ്റ്റിനെ തുടർന്ന് മോഷ്ടിച്ച മുഴുവൻ പണവും ഇയാൾ തിരികെ നൽകിയതായി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
English Summary : Law Graduate Arrested Stealing ₹3.5 Lakh From Temples Using QR Code Scam
