കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കേരളത്തിൽ എട്ട് യുഡിഎഫ് സ്ഥാനാർഥികളുടെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു.
ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്, എറണാകുളത്ത് ഹൈബി ഈഡന്, കോഴിക്കോട്ട് എം.കെ.രാഘവന്, മലപ്പുറത്ത് ഇ.ടി.മുഹമ്മദ് ബഷീർ, പൊന്നാനിയിൽ എം.പി.അബ്ദുസമദ് സമദാനി, കൊല്ലത്ത് എം.കെ.പ്രേമചന്ദ്രൻ, വയനാട്ടിൽ രാഹുൽ ഗാന്ധി, വടകരയിൽ ഷാഫി പറന്പിൽ എന്നിവരാണ് വമ്പൻ ഭൂരിപക്ഷം കരസ്ഥമാക്കിയത്.
