ആലപ്പുഴ: നഴ്സിംഗ് വിദ്യാർഥി വിൽപ്പനയ്ക്ക് എത്തിച്ച രാസലഹരിയുമായി പിടിയിൽ. പോലീസ് പിടികൂടിയത് സൗത്ത് ആര്യാട് അവലൂക്കുന്ന് തൈലം തറവെളിയിൽ അനന്തകൃഷ്ണ(23)നെയാണ്. ആറ് ഗ്രാം എം ഡി എം എയാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്.
ഇയാളെ പിടികൂടാൻ സാധിച്ചത് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്. പ്രതി സേലത്ത് നഴ്സിംഗ് വിദ്യാർഥിയാണ്. പോലീസ് പറയുന്നത് അവധിക്ക് നാട്ടിലെത്തുമ്പോൾ ആലപ്പുഴ ടൗൺ കേന്ദ്രീകരിച്ച് ഇയാൾ വിൽപ്പന നടത്തിയിരുന്നത് ബംഗളൂരുവിൽ നിന്ന് എത്തിക്കുന്ന ലഹരി വസ്തുക്കളാണ് എന്നാണ്.
