യുഎഇ : കേരള ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിന് വയനാട് സാക്ഷിയാകുമ്പോള്‍ ജീവൻ തിരികെ ലഭിച്ചവർക്കായി ദുരന്തമേഖലകളിലേക്ക് നാനാതുറകളില്‍ നിന്നും സഹായം ഒഴുകുകയാണ് .മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ സമ്പന്നരും സിനിമാ താരങ്ങളും സാധാരണക്കാരുമെല്ലാം വയനാടിനായി സംഭാവനകള്‍ നല്കി വരുന്നത് തുടരുകയാണ്. ലോകമെമ്പാടുമുള്ള മലയാളികള്‍ ഒന്നടങ്കം വയനാടിന്റെ അതിജീവനത്തിന് കൈത്താങ്ങാകുകയാണ്.
ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരിക്കുകയാണ് പാകിസ്ഥാന് സ്വദേശിയും. പാക് സ്വദേശിയും സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരവുമായ തൈമൂർ താരിക് ആണ് തന്റെ സംഭാവന സമർപ്പിച്ചത് . മലയാളിയായ ഭാര്യ ശ്രീജയുടെ അക്കൗണ്ട് വഴിയാണ് ഇദ്ദേഹം പണമയച്ചത്. ഇരുവരും യുഎഇയിലാണ് താമസം .കൂടുതൽ പേർക്ക് പ്രചോദനം ആകാനാണ് താൻ ശ്രമിച്ചതെന്നും തൈമുർ പറഞ്ഞു. അതെ സമയം ഇന്ത്യയെന്നോ പാകിസ്ഥാനെന്നോ വ്യത്യസം ഇല്ലെന്നും എല്ലാവരും സഹോദരങ്ങൾ ആണെന്നും തൈമൂർ കൂട്ടിച്ചേർത്തു . ഏഷ്യാനെറ്റ് ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത് .
View this post on Instagram
English Summary : Pakistani citizen Taimur aid to Chief Minister’s distress relief fund in the Wayanad disaster
