വയനാട് മേപ്പാടിക്ക് സമീപമുള്ള മലയോര മേഖലയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നുള്ള മരണസംഖ്യ 283 ആയി ഉയർന്നു. 240 പേരെ കാണാതായതായും 1500 ലധികം പേരെ ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയതായും മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥിരീകരിച്ചു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ദുരന്തസ്ഥലത്തെത്തി ദുരിതാശ്വാസ ക്യാമ്പുകളും മെഡിക്കൽ കോളേജും സന്ദർശിച്ചു . ദുരിതബാധിതരായ കുടുംബങ്ങളെ കാണാനും സഹായിക്കാനും മുന്നിട്ടിറങ്ങി .
നിരവധി പേരുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടൽ പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ വയനാട്ടിൽ സർവകക്ഷിയോഗം ചേർന്നു. വയനാട് സിവിൽ സ്റ്റേഷനിലെ എപിജെ അബ്ദുൾ കലാം സ്മാരക ഹാളിലാണ് യോഗം. രക്ഷാപ്രവർത്തനത്തെ സഹായിക്കാൻ ഉപകരണങ്ങൾ കൊണ്ടുവരുന്നതിൽ നേരിടുന്ന വെല്ലുവിളികളും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി, എന്നാൽ ബെയ്ലി പാലത്തിൻ്റെ പൂർത്തീകരണം ദ്രുതഗതിയിലാക്കിയിട്ടുണ്ട് .
അതെ സമയം 45 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചതായും മൂവായിരത്തിലധികം ആളുകൾക്ക് അഭയം നൽകുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
English Summary : Rahul and Priyanka Gandhi visit the Wayanad-landslide-hit site; the death toll hits 283
