കൊച്ചി: ആകാശത്ത് ഇന്ന് ചാന്ദ്രവിസ്മയം. സൂപ്പര്‍ മൂണ്‍- ബ്ലൂ മൂണ്‍ പ്രതിഭാസമാണ് ഇന്ന് ആകാശത്തു കാണാനാവുക . ഇന്ന് രാത്രി മുതല്‍ മൂന്നു ദിവസത്തേക്ക് തെളിഞ്ഞ അന്തരീക്ഷത്തിലാണ് ഈ പ്രതിഭാസം ദൃശ്യമാകും .
ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രന് കൂടുതല്‍ അടുത്തു നില്ക്കുന്ന സമയത്തെ പൂര്‍ണചന്ദ്രനെയാണ് സൂപ്പര്‍ മൂണ്‍ എന്ന് വിളിക്കുന്നത്. നാലു പൂര്ണചന്ദ്രന്മാരുള്ള ഒരു കാലയളവിലെ മൂന്നാമത്തെ പൂര്‍ണചന്ദ്രനാണ് ബ്ലൂ മൂണ്‍. സീസണിലെ മൂന്നാമത്തെ പൂര്‍ണചന്ദ്രനാണിത്. രണ്ടു കാര്യങ്ങളും ഒരുമിച്ച് വരുന്നതിനാലാണ് സൂപ്പര്‍ മൂണ്‍- ബ്ലൂ മൂണ്‍ പ്രതിഭാസമെന്ന് അറിയപ്പെടുന്നത് .
വര്‍ഷത്തില്‍ മൂന്നോ നാലോ തവണ സൂപ്പര്‍ മൂണ്‍ പ്രതിഭാസം ഉണ്ടാകാറുണ്ടെന്നാണ് നാസയുടെ വെളിപ്പെടുത്തല്‍. സൂപ്പര്‍ മൂണും സീസണല്‍ ബ്ലൂ മൂണും സാധാരണമാണെങ്കിലും രണ്ടു പ്രതിഭാസവും ചേര്‍ന്നു വരുന്നത് അപൂര്‍വമായാണ്. 10 മുതല്‍ 20 വര്‍ഷത്തിനിടയിലാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. 2037 ജനുവരിയിലായാരിക്കും അടുത്ത സൂപ്പര്‍ മൂണ്‍ ബ്ലൂ മൂണ്‍.
അതെ സമയം, 2027 ലാണ് അടുത്ത സീസണല്‍ ബ്ലൂ മൂണ്‍ ദൃശ്യമാകുക. ഒരു മാസത്തിലെ രണ്ടാമത്തെ പൂര്‍ണചന്ദ്രനെയാണ് മാസത്തിലെ ബ്ലൂ മൂണെന്ന് വിളിക്കുന്നത്. പേര് പോലെ ബ്ലൂ മൂണിന് നീല നിറവുമായി വലിയ ബന്ധമില്ലെന്നാണ് റിപ്പോർട്ട് .
English Summary : Super Moon – Blue Moon phenomenon today
