ഓഗസ്റ്റ് 9 ന് തിയേറ്ററുകളിൽ എത്തുന്ന പുതിയ ചിത്രമാണ് ‘താനാരാ’. ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, അജു വർഗീസ്, ദീപ്തി സതി, ചിന്നു ചാന്ദിനി, സ്നേഹ ബാബു, ജിബു ജേക്കബ് എന്നിവർ ഒന്നിക്കുന്ന ഒരു കോമഡി ചിത്രമാണ് ‘താനാരാ’.റാഫി തിരക്കഥ എഴുതിയ ചിത്രത്തിന്റെ ഗാനം റിലീസ് ചെയ്തത് മഞ്ജു വാര്യർ ആണ്.
സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ പതിഞ്ഞ ‘താനാരാ’യിലെ രണ്ടാമത്തെ ഗാനമായ ‘സോനാ ലഡ്കി’ പുറത്തിറങ്ങിയിരിക്കുകയാണ്. ബി കെ ഹരിനാരായണൻ കുറിച്ച വരികൾക്ക് ഗോപി സുന്ദർ ആണ് സംഗീതം . പ്രിയ നായർ, ഗോപി സുന്ദർ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദീപ്തി സതിയുടെ ഹോട്ട് നൃത്തച്ചുവടുകളാണ് വീഡിയോയിൽ .എന്നാൽ ‘താനാരാ’ എന്ന ഗാനവും പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റായിരുന്നു. റീലിസിന് മുമ്പായി പുറത്തിറങ്ങിയ രണ്ടാം ഗാനവും ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ നേടുകയാണ്.
ഒരു മോഷ്ടാവിന്റേയും ഒരു യുവരാഷ്ട്രീയക്കാരന്റെയും ജീവിതത്തിലെ രസകരമായ സംഭവങ്ങൾ കോർത്തിണക്കി, ഒരു മുഴുനീള കോമഡി എന്റർടൈനർ ആയി എത്തുന്ന ‘താനാരാ’ ചിത്രത്തിന്റെ നിർമ്മാണം വൺ ഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി മത്തായി ആണ്. കോ പ്രൊഡ്യൂസർ: സുജ മത്തായി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്: കെ.ആർ. ജയകുമാർ, ബിജു എം.പി തുടങ്ങിയവരാണ് .ഗുഡ്വിൽ എന്റർടൈൻമെൻറ്സും വൺ ഡേ ഫിലിംസും ചേർന്നു ചിത്രം തിയേറ്ററുകളിൽ എത്തിക്കും.
