വയനാട്ടിൽ പ്രകൃതിക്ഷോഭവും കനത്ത മഴയും തുടരുന്ന സാഹചര്യത്തിൽ അപേക്ഷയുമായി നടൻ മോഹൻലാൽ . ഉരുൾ പൊട്ടലുണ്ടായ വയനാട് മുണ്ടക്കൈ, ചൂരൽമല തുടങ്ങിയ സഥലങ്ങളിലെ ദുരന്ത പശ്ചാത്തലത്തിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് മോഹൻലാൽ പറഞ്ഞു . സർക്കാർ നിർദേശങ്ങൾ പൂർണ്ണമായും പാലിച്ച് സുരക്ഷിതരായി കഴിയാനും യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
“കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തിൽ സുരക്ഷയും ജാഗ്രതയും പാലിക്കാൻ ശ്രമിക്കുക. സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുകയും യാത്രകൾ പരമാവധി ഒഴിവാക്കുകയും ചെയ്യുക. തെറ്റായ വാർത്തകൾ അറിയാതെ പോലും പ്രചരിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ. വയനാട്ടിലെ പ്രിയസഹോദരങ്ങൾക്കായി പ്രാർഥനയോടെ.”
കൺട്രോൾ റൂം ഫോൺ നമ്പറുകൾ : 9656938689
8086010833
കൺട്രോൾ റൂം നമ്പറുകൾ: ഡെപ്യൂട്ടി കലക്ടർ- 8547616025, തഹസിൽദാർ വൈത്തിരി – 8547616601, കൽപ്പറ്റ ജോയിൻറ് ബി.ഡി.ഒ ഓഫീസ് – 9961289892, അസിസ്റ്റൻറ് മോട്ടോർ വാഹന ഇൻസ്പെക്ടർ – 9383405093, അഗ്നിശമന സേന അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ – 9497920271, വൈത്തിരി താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസിൽദാർ – 9447350688.
English Summary : Wayanad Disaster; Do not spread false news; Everyone should be careful : Mohanlal
