ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കുന്നതിൽ പങ്കില്ലെന്ന് അമേരിക്ക. ഇക്കാര്യത്തിൽ യുഎസ് ഇടപെടലിനെക്കുറിച്ചുള്ള ആരോപണങ്ങൾ “വെറും തെറ്റാണ്” എന്ന് വൈറ്റ് ഹൗസ് കഴിഞ്ഞ ദിവസം പറഞ്ഞു.
“ഞങ്ങൾക്ക് യാതൊരു പങ്കുമില്ല. ഈ സംഭവങ്ങളിൽ അമേരിക്കൻ ഗവൺമെൻ്റ് ഉൾപ്പെട്ടിട്ടുണ്ടെന്ന ഏതെങ്കിലും റിപ്പോർട്ടുകളോ കിംവദന്തികളോ കേവലം തെറ്റാണ്,” വൈറ്റ് ഹൗസ് വക്താവ് കരീൻ ജീൻ-പിയറി പത്രസമ്മേളനത്തിൽ പറഞ്ഞു.
അതെ സമയം ബംഗാൾ ഉൾക്കടലിലെ ബംഗ്ലദേശിലെ സെൻ്റ് മാർട്ടിൻ ദ്വീപിൻറെ നിയന്ത്രണം വേണമെന്നതിനാൽ തന്നെ പുറത്താക്കുന്നതിൽ യു.എസ് പങ്കുണ്ടെന്ന് ഷെയ്ഖ് ഹസീന ആരോപിച്ചതായി പ്രമുഖ പത്രം റിപ്പോർട്ട് ചെയ്തു.
ബംഗ്ലാദേശ് ഗവൺമെൻ്റിൻ്റെ ഭാവി നിർണ്ണയിക്കേണ്ടത് ബംഗ്ലാദേശി ജനതയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, അവിടെയാണ് ഞങ്ങൾ നിൽക്കുന്നത്,” വൈറ്റ് ഹൗസ് വ്യക്തമാക്കി. അതെ സമയം രാജ്യത്ത് ആഭ്യന്തര യുദ്ധത്തിന് സമാനമായ സാഹചര്യം സൃഷ്ടിച്ചത് അമേരിക്കയാണെന്ന് ഷേയ്ഖ് ഹസീന പ്രതികരിച്ചിരുന്നു. ഈ വാദമാണ് അമേരിക്ക തള്ളിയത് .
English Summary : We have no role in Bangladesh riots; US rejects Hasina’s argument
.
