രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും രണ്ടാം ദിവസം രാവിലെ സെഞ്ച്വറി നേടിയപ്പോൾ ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഉറച്ച നിയന്ത്രണം ഏറ്റെടുത്തു.ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ 350/ 3 എന്ന നിലയിൽ ആണ്. 35 റൺസുമായി പടിക്കലും 39 റൺസുമായി സർഫറാസ് ഖാനുമാണ് ക്രീസിൽ. ഇന്ത്യക്കായി രോഹിത് ശർമ്മ 103 റൺസ് നേടിയപ്പോൾ ഗിൽ 110 റൺസ് നേടി.
ആദ്യ ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 135-1 എന്ന നിലയിൽ ആയിരുന്നു. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ 218 റൺസിന് പുറത്തായി, ഇന്ത്യ ഇപ്പോൾ 134 റൺസിന് മുന്നിലാണ്.137 പന്തിൽ 10 ഫോറും അഞ്ച് സിക്സും ഉൾപ്പെടെ ഗിൽ തൻ്റെ നാലാം ടെസ്റ്റ് സെഞ്ച്വറി നേടി. 154 പന്തിൽ 13 ഫോറും മൂന്ന് സിക്സും സഹിതമാണ് ശർമ്മ തൻ്റെ 12-ാം ടെസ്റ്റ് സെഞ്ച്വറി നേടിയത്. പരമ്പരയിലെ രണ്ടാം സെഞ്ചുറിയാണ് ഇരുവർക്കും ഇത്.
