രാമൻ്റെയും സീതാ മഹാലക്ഷ്മിയുടെയും പ്രണയത്തിന് രണ്ടു വയസ്
മെഗാസ്റ്റാർ മമ്മൂട്ടിയുടെ അഡ്രസ് ഇല്ലാതെ തന്നെ ‘ സെക്കൻഡ് ഷോ’ എന്ന ചിത്രത്തിലൂടെ എത്തി മലയാള സിനിമയിൽ തുടങ്ങി പാൻ ഇന്ത്യൻ ചിത്രങ്ങളിൽ വരെ തന്റേതായൊരിടം കണ്ടെത്തിയ താരപുത്രനാണ് ദുൽഖർ സൽമാൻ. ദുൽഖറിന്റെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം ‘കൽക്കി 2898 എഡി ‘ആണ്. പ്രഭാസ് നായകനായി എത്തിയ ചിത്രത്തിൽ അതിഥി വേഷത്തിൽ ആയിരുന്നു ദുൽഖർ എത്തിയത്. ഈ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതെ സമയം , ദുൽഖറിനെ പാൻ ഇന്ത്യൻ ലെവലിലേക്ക് ഉയർത്തിയ സിനിമകളിൽ മുഖ്യപങ്കുവഹിച്ചത് മൃണാൾ താക്കൂറിനൊപ്പമുള്ള ‘സീതാ രാമം’ ആണ്. ഹനു രാഘവപുടി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം കേരളത്തിലടക്കം തകർത്തോടിയിരുന്നു . ഇപ്പോഴിതാ സീതാ രാമം റിലീസ് ചെയ്തിട്ട് ഓഗസ്റ്റ് 5 നാണ് രണ്ട് വർഷം പൂർത്തിആയത് . 2022 ഓഗസ്റ്റ് 5ന് ആയിരുന്നു ചിത്രം റിലീസ് ചെയ്തത്.
View this post on Instagram
പ്രിയ പ്പെട്ട സീതാറാം , സീതാ മഹാലക്ഷ്മിയുടെയും രാമൻ്റെയും ആദ്യ കാഴ്ചയിൽ തന്നെ പ്രണയം തുടങ്ങിയിട്ട് 2 വർഷമായി ?? അന്നുമുതൽ ഞങ്ങൾ മുന്നോട്ട് പോയിട്ടില്ല,” ആരാധകർക്കായി ഡിക്യു കുറിച്ചു .
‘അശ്വനി ദത്ത് ‘ നിർമ്മിച്ച ഈ ചിത്രത്തിൽ രശ്മിക മന്ദാനയും മൃണാൾ താക്കൂറും മുഖ്യവേഷത്തിൽ എത്തിയിരുന്നു. മിലിട്ടറി ഉദ്യോഗസ്ഥനായ ലെഫ്റ്റനൻ്റ് റാം ആയി ദുൽഖർ എത്തിയപ്പോൾ സീത മഹാലക്ഷ്മി ആയി മൃണാളും എത്തി. ചിത്രത്തിന്റെ കഥാപാത്രങ്ങൾക്കൊപ്പം ഗാനങ്ങളും ഹിറ്റായിരുന്നു . റിലീസ് ദിനം മുതൽ പാൻ ഇന്ത്യൻ ലെവലിൽ ആരാധകരെ സൃഷ്ടിച്ച ചിത്രം 94.28 കോടിയാണ് ആഗോളതലത്തിൽ നേടിയതെന്ന് പ്രമുഖ ബോക്സ് ഓഫീസ് സൈറ്റായ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ദുൽഖർ സൽമാന്റെ ഏക സോളോ ഹിറ്റും ‘സീതാ രാമം’ ആണ്. അതെ സമയം കിംഗ് ഓഫ് കൊത്ത ,സല്യൂട്ട്, ചുപ്, എന്നിവയാണ് ദുൽഖറിന്റേതായി ഈ കാലയളവിൽ റിലീസ് ചെയ്തത്.
