ജാൻവി കപൂർ : കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ‘ദേവര’ യുടെ പുതിയ ഗാനത്തിൽ ബോളിവുഡ് താരം ‘ജാൻവി കപൂർ.’നാടൻ രീതിയിലുള്ള ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ’കണ്ണിണതൻ കാമനോട്ടം’ എന്ന് തുടങ്ങുന്ന ഗാനരംഗത്തെ ഓരോ സീനുകളും സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു .ജാൻവിയെ കാണാൻ ശരിക്കും ദേവതയെ പോലുണ്ടെന്നാണ് ആരാധകർ പറയുന്നത് . ഒപ്പം ഏതാനും സ്റ്റിൽസും ഇവർ പങ്കിടുന്നുണ്ട്. #JanhviKapoor എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്റിംഗ് ആണ്.
കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ‘കണ്ണിണതൻ കാമനോട്ടം’ എന്നു തുടങ്ങുന്ന ഗാനം ഒരു റൊമാന്റിക് മെലഡി ആയാണ് ഒരുക്കിയിരിക്കുന്നത്. അനിരുദ്ധ് സംഗീതം നല്കുന്ന ഗാനത്തിന്റെ മലയാളം വരികൾ എഴുതിയിരിക്കുന്നത് മങ്കൊമ്പ് ഗോപാലകൃഷ്ണനാണ്. ശില്പ റാവുവാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ബിഗ് ബജറ്റ് ചിത്രമായ ‘ദേവര’ ഒരുങ്ങുന്നത് രണ്ടു ഭാഗങ്ങളായാണ് . ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ഗാനവും പോസ്റ്ററുകളും വൈറലായിരുന്നു . സെപ്റ്റംബര്‍ 27ന് ചിത്രം തീയറ്ററുകളിൽ എത്തും. കൊരട്ടല ശിവയും എൻടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.
അനിരുദ്ധ് ആണ് സംഗീത സംവിധാനം, ഛായാഗ്രഹണം: രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷന്‍ ഡിസൈനർ: സാബു സിറിള്‍, എഡിറ്റർ: ശ്രീകര്‍ പ്രസാദ്. പിആര്‍ഒ: ആതിര ദില്‍ജിത്ത്.
അതെ സമയം ,ജാന്‍വി കപൂറിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര. പ്രകാശ് രാജ്, നരൈന് ,ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്.അതെ സമയം പാൻ ഇന്ത്യൻ ചിത്രമായി തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.
English Summary: ‘Devara’ movie song’ ; Janhvi Kapoor ‘goddess’ on social media
