തിരുവനന്തപുരം: തലസ്ഥാനത്തെ മാര്‍ ഇവാനിയോസ് കോളേജിന് 3.56 സ്കോറോടെ NAAC അക്രഡിറ്റേഷന് (നാഷണൽ അസസ്മെൻ്റ് ആൻഡ് അക്രഡിറ്റേഷൻ) ലഭിച്ചു. എ പ്ലസ് പ്ലസ് പദവിയാണ് ലഭിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. യു ജി സി അംഗീകാരമുള്ള നാക് റേറ്റിംഗില്‍ ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന പദവിയാണിത്. 3.51 മുതല്‍ 4 വരെ സ്കോര്‍ നേടുന്ന സ്ഥാപനങ്ങള്‍ക്കാണ് എ പ്ലസ് പ്ലസ് പദവി ലഭിക്കുക . നിലവില്‍ കേരളാ യുണിവേഴ്സിറ്റിക്ക് ഈ പദവി ഉണ്ട്. അതെ സമയം ഫിഫ്ത്ത് സൈക്കിളില്‍ മാര്‍ ഇവാനിയോസ് കോളേജാണ് എ പ്ലസ് പ്ലസ് പദവി നേടുന്ന ആദ്യത്തെ സ്ഥാപനം.
2023-ൽ വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് പ്രകാരം രാജ്യത്തെ 45-ാമത്തെ മികച്ച കോളേജായി മാര്‍ ഇവാനിയോസ് റാങ്ക് ചെയ്യപ്പെട്ടു .തിരുവനന്തപുരം നാലാഞ്ചിറയിലെ ബഥനി ഹിൽസിൽ നൂറുകണക്കിന് ഏക്കറിൽ കാമ്പസ് വിസ്തൃതിയുള്ള മനോഹരമായ കുന്നിൻ മുകളിലാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത് . 1949-ൽ തിരുവനന്തപുരം ആർച്ച് ബിഷപ്പായിരുന്ന ഗീവർഗീസ് മാർ ഇവാനിയോസാണ് മാർ ഇവാനിയോസ് കോളേജ് സ്ഥാപിച്ചത്. യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ (യുജിസി)യുടെ ശുപാർശ പ്രകാരം 2014 ജൂൺ 13 മുതൽ കോളേജിന് കേരള സർവകലാശാല സ്വയംഭരണ പദവി നൽകി. ‘സത്യം നിങ്ങളെ മോചിപ്പിക്കും’ എന്നർത്ഥം വരുന്ന ‘വെരിറ്റാസ് വോസ് ലിബറബിറ്റ്’ എന്നതാണ് കോളേജിൻ്റെ മുദ്രാവാക്യം.
English Summary : Mar Ivanios owns a high score of 3.56 in the NAAC Rating
