കോഴിക്കോട്: വിലങ്ങാട് ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് ഡ്രോണ്‍ സര്‍വെ ഇന്നും തുടരും. ഉരുള്‍പൊട്ടലിലെ നാശനഷ്ടം കണ്ടെത്താനാണ് ഡ്രോണ്‍ സര്‍വേ നടത്തുന്നത്. ഉരുള്‍ പൊട്ടലുണ്ടായ അടിച്ചിപ്പാറ മഞ്ഞച്ചീളി ഭാഗത്താണ് സര്‍വേ. കര്‍ഷകര്‍ക്ക് നേരിട്ടുണ്ടായ നാശനഷ്ടം സംബന്ധിച്ചുള്ള പരിശോധനയും നടത്തുന്നുണ്ട്. അതെ സമയം,നഷ്ടപരിഹാരം സംബന്ധിച്ചുള്ള കര്‍ഷകരുടെ അപേക്ഷകള്‍ ലഭിച്ചു വരുന്നതായി കൃഷി വകുപ്പ് അറിയിച്ചു. വിശദമായ പരിശോധന നടത്തിയ ശേഷം നഷ്ടപരിഹാരം പ്രഖ്യാപിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിപ്പ്.
വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ വൻ കൃഷിനാശം സംഭവിച്ച മുച്ചങ്കയം, പന്നിയേരി, പറമ്പടി, കുറ്റല്ലൂർ, മല ഭാഗങ്ങളിൽ വ്യാപക നാശനഷ്ടത്തിൽ വിലപിക്കുകയാണ് കർഷകർ. ജൂലൈ 31ന് ഉണ്ടായ ഉരുൾപൊട്ടലാണ് പ്രദേശത്തുകാരെ തീരാദുരിതത്തിലേക്ക് തള്ളിവിട്ടത്. നിമിഷങ്ങൾകൊണ്ട് പൊട്ടിപ്പുറപ്പെട്ട നിരവധി ഉരുൾപൊട്ടലുകൾ മണ്ണിലർപ്പിച്ച ജീവിത പ്രതീക്ഷകളാണ് തകർത്തതെന്ന് കർഷകർ പറഞ്ഞു.
English Summary : Kozhikode landslide; The drone survey will continue in vilangad
