ഷാജഹാൻപൂർ: ബാങ്ക് ലോൺ തിരിച്ചടക്കാത്തതിനെ തുടർന്ന് ബോളിവുഡ് ഹാസ്യനടന് രാജ് പാൽ യാദവിന്റെ ഉത്തര്‍പ്രദേശിലെ കെട്ടിടത്തിന്റെ ഒരു ഭാഗം പിടിച്ചെടുത്ത് മുംബൈ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ. യുപിയിലെ ഷാജഹാൻപൂർ ജില്ലയിലുള്ള കെട്ടിടത്തിന്റെ ഒരു ഭാഗമാണ് മുംബൈ ആസ്ഥാനമാക്കിയുള്ള ബാങ്ക് സീൽ ചെയ്തിരിക്കുന്നത് എന്നാണ് വിവരം. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഷാജഹാൻപൂർ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സംഭവം പിടിഐ റിപ്പോർട്ട് ചെയ്തു.
View this post on Instagram
രാജ്പാൽ യാദവ് 2005-ൽ തൻ്റെ മാതാപിതാക്കളുടെ പേരിൽ ‘നവ്രംഗ് ഗോദാവരി എൻ്റർടെയ്ൻമെൻ്റ് ലിമിറ്റഡ്’ എന്ന പ്രൊഡക്ഷൻ ഹൗസ് സ്ഥാപിച്ചെന്നും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ബാന്ദ്ര കുർള കോംപ്ലക്സ് ശാഖയിൽ നിന്ന് 5 കോടി രൂപ വായ്പയെടുത്തതായും റിപ്പോർട്ടുണ്ട്.
വസ്തു സീൽ ചെയ്യുന്ന സമയത്ത് 11 കോടി രൂപ ബാങ്കിന് നൽകാനുണ്ടായിരുന്നു. ഓഗസ്റ്റ് എട്ടിന് ഷാജഹാൻപൂരിലെ ഡാക് ബംഗ്ലാവിന് സമീപമുള്ള വീട് മുംബൈ ബാങ്കിൽ നിന്നുള്ള സംഘം സീൽ ചെയ്തു. വീട്ടിനുള്ളിലെ വൈദ്യുതോപകരണങ്ങൾ ഓഫ് ചെയ്യാൻ പോലും സാധിക്കാത്ത തരത്തിൽ ബാങ്കധികൃതർ “ഇത്രയും തിടുക്കത്തിൽ” കെട്ടിടം സീൽ ചെയ്തതായി നാട്ടുകാർ പറയുന്നു. അതെ സമയം, ഇതാദ്യമായല്ല താരം പണം തിരിച്ചടക്കാത്ത പ്രശ്നങ്ങൾ നേരിടുന്നത്. 2010-ൽ സിനിമ നിർമ്മിക്കാൻ എടുത്ത 5 കോടി രൂപ വായ്പ തിരിച്ചടയ്ക്കാത്തതിന് 2018-ൽ അദ്ദേഹം മൂന്ന് മാസത്തെ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു.
English Summary: Fails to repay Rs 11 cr loan ; Portion Of Actor Rajpal Yadav’s UP Property Sealed by Bank
