- This is a random post
- പത്താം ക്ലാസുകാർക്ക് ജോര്‍ദാനിലേക്ക് അവസരം; വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം സൗജന്യം
- 1.24 കോടി ; വയനാടിനൊപ്പം കുടുംബശ്രീയും
- അമീബിക് മസ്തിഷ്ക ജ്വരം ; ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി
- അയ്യങ്കാളിയുടെ ജീവിത സന്ദേശം ഉൾക്കൊണ്ട് സമൂഹത്തെ മുന്നോട്ടുനയിക്കണം : മന്ത്രി
- ഓണത്തിന് രണ്ട് മാസത്തെ ക്ഷേമപെൻഷൻ
- നാല് ദിവസത്തെ സൗജന്യ ഡാറ്റയും കോളും
- സംഘടിത കുറ്റകൃത്യങ്ങൾ ? ടെലഗ്രാം മേധാവി പവേല്‍ ദുരോവ് അറസ്റ്റില്‍
Author: liv3M4layala
നാഷണൽ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) കേൾവിക്കുറവുള്ള വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ബി എസ് സി കംപ്യൂട്ടർ സയൻസ് (എച്ച്.ഐ), ബി.കോം (എച്ച്.ഐ), ബാച്ചിലർ ഓഫ് ഫൈൻ ആർട്സ്(എച്ച്.ഐ) എന്നീ കോഴ്‌സുകളിലേക്ക് ജൂൺ 14 വരെ അപേക്ഷിക്കാം. കോഴ്‌സുകൾ കേരളാ യൂണിവേഴ്‌സിറ്റി അംഗീകരിച്ചവയാണ്. പ്ലസ് ടു വിജയിച്ചവർക്ക് അപേക്ഷിക്കാം. ജൂൺ 25ന് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാവും പ്രവേശനം. അപേക്ഷഫോം http://admissions.nish.ac.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. വിശദാംശങ്ങൾ പ്രോസ്പെക്ടസിൽ ലഭ്യമാണ്.
സംസ്ഥാനത്തെ 104 സർക്കാർ ഐ.ടി.ഐകളിലായി 72 ഏകവത്സര, ദ്വിവത്സര, ആറ് മാസ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ 29 വരെ അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. https://det.kerala.gov.in എന്ന വെബ്സൈറ്റിലുള്ള ലിങ്ക് മുഖേനയും അപേക്ഷ സമർപ്പിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള പ്രോസ്‌പെക്ടസും മാർഗനിർദേശങ്ങളും വകുപ്പ് വെബ്സൈറ്റിലും (https://det.kerala.gov.in) അപേക്ഷ സമർപ്പിക്കേണ്ട പോർട്ടലിലും ലഭ്യമാണ്. വെബ്സൈറ്റിലൂടെ അപേക്ഷ പൂരിപ്പിച്ച് ആ പോർട്ടലിൽത്തന്നെ ഓൺലൈൻ വഴി 100 രൂപ ഫീസടച്ച് സംസ്ഥാനത്തെ ഏത് ഐ.ടി.ഐ കളിലേക്കും പ്രവേശനത്തിന് അപേക്ഷിക്കാം.
സംസ്ഥാനത്തെ 2024-25 അധ്യയന വർഷത്തെ ഡിപ്ലോമ കോഴ്സുകളുടെ അഡ്മിഷൻ സംബന്ധിച്ചു തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വുമണിൽ ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്നുണ്ട്. താത്പര്യമുള്ള വിദ്യാർഥികൾക്ക് എല്ലാ പ്രവൃത്തി ദിവസങ്ങളിലും കോളജിൽ നേരിട്ട് ഹാജരായി ഹെൽപ് ഡെസ്കിന്റെ സേവനം നേടാം. ഡിപ്ലോമാ അഡ്മിഷന് അപേക്ഷിക്കാവുന്ന അവസാനതീയതി ജൂൺ 11. കൂടുതൽ വിവരങ്ങൾക്ക്: 9995595456, 9497000337, 9744690855, 9447329978, 9495310477.
ചാലക്കുടി ഗവ. ഐ.ടി.ഐയില്‍ വെല്‍ഡര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്. പി.എസ്.സിയുടെ റൊട്ടേഷന്‍ ചാര്‍ട്ട് പ്രകാരം ലാറ്റിന്‍ കാത്തലിക്/ ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തില്‍ നിന്നാണ് നിയമനം നടത്തുക. യോഗ്യത – മെക്കാനിക്കല്‍/ മെറ്റലര്‍ജി/ പ്രൊഡക്ഷന്‍ എന്‍ജിനീയറിങ്/ മെക്കട്രോണിക്‌സ് ബിരുദം, ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ, രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ വെല്‍ഡര്‍ ട്രേഡില്‍ എന്‍.ടി.സി/ എന്‍.എ.സി, മൂന്നു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 11ന് രാവിലെ 10.30ന് ഐ.ടി.ഐയില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 0480 2701491.
കൽപറ്റ: നവജാത ശിശുക്കളിലെ ക്ലബ്ഫൂട്ട് വൈകല്യം അഥവാ കാലുകളുടെ വളവിന് സർക്കാർതലത്തിൽ ലഭിക്കുന്നത് സൗജന്യ വിദഗ്ധ ചികിത്സ. ഇത്തരം കുഞ്ഞുങ്ങൾക്കായി കേരളത്തിലെ എല്ലാ ജില്ലകളിലുമായി പ്രവർത്തിക്കുന്നത് 43 ക്ലിനിക്കുകൾ. ഒരു കാലോ രണ്ടു കാലുകളുമോ ജന്മനാ ഉള്ളിലേക്കോ പുറത്തേക്കോ വളഞ്ഞ രൂപത്തിലുള്ള അവസ്ഥയാണ് ക്ലബ്ഫൂട്ട്. കാലുകൾ ഗോൾഫ് സ്റ്റിക്കുകളുടെ (ഗോൾഫ് ക്ലബ്) അഗ്രഭാഗം പോലെയായിരിക്കുന്നതിനാലാണ് ഈ പേര്. കൺജനിറ്റൽ താലിപ്പിസ് ഇക്വിനോവാറസ് (Congenital Talipes Equino Varus -CTEV) ആണ് ശാസ്ത്രീയനാമം. സാധാരണഗതിയിൽനിന്ന് വ്യത്യസ്തമായി ഇത്തരം കുഞ്ഞുങ്ങളുടെ കാലുകളുടെ മാംസപേശികൾ ചുരുങ്ങിയ നിലയിലായിരിക്കും. ആൺകുഞ്ഞുങ്ങൾക്കാണ് ഇത് കൂടുതൽ ഉണ്ടാവുന്നത്. ഇന്ത്യയിൽ ഓരോ പത്ത് മിനിറ്റിലും ഒരു കുഞ്ഞ് ക്ലബ്ഫൂട്ട് വൈകല്യത്തോടെ പിറക്കുന്നുവെന്ന്, ഈ രംഗത്ത് സർക്കാറുമായി ചേർന്ന് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ക്യുവർ ഇന്റർനാഷനൽ ഇന്ത്യ പറയുന്നു. കൈക്കുഞ്ഞുങ്ങളായിരിക്കുമ്പോൾ തന്നെ ചികിത്സ തുടങ്ങിയാൽ ശസ്ത്രക്രിയ കൂടാതെതന്നെ വൈകല്യം പൂർണമായി ഭേദമാകും. എന്നാൽ, മാതാപിതാക്കളുടെ അറിവില്ലായ്മയടക്കമുള്ള കാരണങ്ങളാൽ ശരിയായ ചികിത്സ കിട്ടാതെ ആജീവനാന്ത…
ദില്ലി: നീറ്റ് പരീക്ഷ വിവാദത്തിൽ എൻ ടി എ വിശദീകരണം അംഗീകരിക്കാതെ വിദ്യാർത്ഥികൾ. ഒരേ സെന്‍ററിൽ നിന്ന് പരീക്ഷ എഴുതി ആറ് വിദ്യാർത്ഥികൾക്ക് മുഴുവൻ മാർക്ക് കിട്ടിയതിൽ അന്വേഷണം വേണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. ഇന്നലെ നടന്ന എൻ ടി എ നൽകിയ വിശദീകരണത്തിൽ അട്ടിമറി നടന്നിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. സംഭവത്തില്‍ വ്യക്തത തേടി സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനം. നീറ്റ് പരീക്ഷ ഫലത്തിൽ അട്ടിമറിയെന്ന ആരോപണമാണ് ഉയരുന്നത്. അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് വിദ്യാർത്ഥികൾ പരാതി നൽകിയിട്ടുണ്ട്. 67 പേർക്ക് ഒന്നാം റാങ്ക് ലഭിച്ചതും ചില വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകിയതിലും അട്ടിമറിയുണ്ടെന്നാണ് ആരോപണം. അട്ടിമറി നടന്നിട്ടുണ്ടെന്നും അതിനാല്‍ നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്നുമാണ് ആവശ്യം. എന്നാല്‍, ആക്ഷേപം അടിസ്ഥാനരഹിതമെന്നും പരാതിക്കാരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും എൻടിഎ വൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
ന്യൂയോര്‍ക്ക്: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ കാര്യത്തിൽ ആശങ്കയറിയിച്ച് എഐ വിദഗ്ധര്‍ രംഗത്ത്. എഐ കമ്പനികളായ ഓപ്പണ്‍ എഐ, ഗൂഗിള്‍ ഡീപ്‌മൈന്‍ഡ് എന്നിവയിലെ നിലവിലെയും പഴയതുമായ ജീവനക്കാരാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിനെതിരെ ലോകത്തിന് മുന്നില്‍ മുന്നറിയിപ്പും ആശങ്കയുമായി രംഗത്തെത്തിയിരിക്കുന്നത്. ഓപ്പൺ എഐയിലെയും ഗൂഗിള്‍ ഡീപ്‌മൈന്‍ഡിലെയും വിദഗ്ധര്‍ എഐക്കെതിരെ മുന്നറിയിപ്പുമായി തുറന്ന കത്ത് പുറത്തിറക്കിയിരിക്കുകയാണ്. നിലവിൽ അവിടെ പ്രവർത്തിക്കുന്നവരും മുൻപ് പ്രവർത്തിച്ചിരുന്നതുമായ 11 എഐ വിദഗ്ധരാണ് പുത്തന്‍ സാങ്കേതികവിദ്യ ഉയര്‍ത്തുന്ന വെല്ലുവിളികളെ കുറിച്ച് ആശങ്കയറിയിച്ചിരിക്കുന്നത്. എഐ കമ്പനികളുടെ സാമ്പത്തിക മോഹങ്ങൾ ടെക്‌നോളജിക്ക് മേലുള്ള ഫലപ്രദമായ മേൽനോട്ടത്തിന് തടസമാകുമെന്ന് 11 പേരടങ്ങുന്ന എഐ വിദഗ്ദർ തുറന്ന കത്തിൽ ചൂണ്ടിക്കാണിക്കുന്നതാണ് ശ്രദ്ധേയമായ ഒരു കാര്യം. കോർപ്പറേറ്റ് തലത്തിലുള്ള നിയന്ത്രണം ഇക്കാര്യത്തിൽ മതിയാകില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാർത്തകള്‍ പ്രചരിപ്പിക്കാനായി ചിത്രങ്ങൾ മൈക്രോസോഫ്റ്റിന്‍റെയും ഓപ്പൺ എഐയുടെയും ഇമേജ് ജനറേറ്റർ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് നിർമ്മിക്കാം എന്നത് വലിയ അപകടമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിവേഗം എഴുതാനും വീഡിയോകളും ഓഡിയോകളും നിര്‍മിക്കാനും എഐ ഉപയോഗിച്ച് കഴിയും…
മീററ്റ്: മാതാപിതാക്കളോട് നിരന്തരം പരാതി പറഞ്ഞതിൽ ദേഷ്യപ്പെട്ട 14കാരൻ ഏഴുവയസ്സുകാരിയായ സഹോദരിയെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ചു. ഉത്തർപ്രദേശിലെ ബാഗ്പത്തിലാണ് ദാരുണ സംഭവം. സ്കാർഫ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. സിസിടിവി ക്യാമറകളുടെ സഹായത്തോടെ 14കാരനെ പൊലീസ് പിടികൂടിയെന്ന് ബിനൗലി എസ്എച്ച്ഒ എംപി സിംഗ് പറഞ്ഞു. സഹോദരൻ മർദിക്കുന്നുവെന്ന് പറഞ്ഞ് മാതാപിതാക്കളോട് സഹോദരി ‘വ്യാജ’ പരാതികൾ നൽകാറുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് കൊല നടത്തിയതെന്നും 14കാരൻ പറഞ്ഞതായി പൊലീസ് പറഞ്ഞു. സഹോദരിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു. ഓരോ 10 മിനിറ്റിലും കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് പോകുന്നതും സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.. മകളെ തട്ടിക്കൊണ്ടുപോയതായി മാതാപിതാക്കൾ ആദ്യം സംശയിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. സംശയം തോന്നാതിരിക്കാൻ 14കാരൻ വീട്ടുകാരോടും കള്ളം പറഞ്ഞു. എന്നാൽ, പൊലീസ് നടത്തിയ അന്വേഷണത്തിൽ സഹോദരനാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തി. പ്രതിയെ ജുവനൈൽ ഹോമിലേക്ക് അയക്കുമെന്നും പൊലീസ് അറിയിച്ചു. ദമ്പതികൾ രണ്ട്…
ലോസ് ആഞ്ചലസ് : കളിപ്പാട്ടക്കടയിൽ മോഷണം പതിവ് പരാതിക്ക് പിന്നാലെ മാസങ്ങൾ നീണ്ട അന്വേഷണത്തിന് പിന്നാലെ പിടിയിലായി 71കാരൻ. പിടികൂടിയത് അമേരിക്കയിലെ ലോസ് ആഞ്ചലസിലാണ് സംഭവം. പ്രതിയെ കണ്ടെത്തി 71കാരന്റെ വീട്ടിൽ പരിശധനയ്ക്ക് എത്തിയ പൊലീസുകാർ അമ്പരന്നു. 2800 പെട്ടി കളിക്കോപ്പുകളാണ് കടൽത്തീരത്തെ വീട്ടിൽ 71കാരൻ സൂക്ഷിച്ച് വച്ചിരുന്നത്. 39കാരനായ ബ്ലാൻകാ ഗുഡിനോ എന്ന യുവാവിന്റെ സഹായത്തോടെയായിരുന്നു 71കാരന്റെ മോഷണം. ലോസ് ആഞ്ചലസിലെ ആരു റീട്ടെയ്ലർ 39കാരനെ തിരിച്ചറിഞ്ഞതാണ് പൊലീസ് അന്വേഷണത്തിൽ നിർണായകമായത്. 39കാരനെ മാസങ്ങളോളം നിരീക്ഷിച്ചതിൽ നിന്ന് മോഷ്ടിച്ച കളിക്കോപ്പുകൾ യുവാവ് എത്തിക്കുന്നത് 71കാരന്റെ അടുക്കലാണെന്നും വിശദമായി. ഇതിന് പിന്നാലെയാണ് പൊലീസ് 71കാരന്റെ വീട് പരിശോധിച്ചത്. ജൂൺ നാലിന് മോഷണ വസ്തു കൈമാറുന്നതിനിടെ 39കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മോഷ്ടിച്ച വസ്തുക്കൾ ഓൺലൈനിലൂടെ വിൽക്കുന്നതായിരുന്നു 71കാരന്റെ രീതിയെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഒരു കടയിൽ നിന്ന് ഒരേസമയം ഒന്നിലധികം സാധനങ്ങൾ മോഷ്ടിക്കാതിരിക്കുന്നതായിരുന്നു ഇവരുടെ രീതി. എന്നാൽ ഡിസംബർ മാസത്തിൽ മാത്രം ലോസ്…
ആലുവ: മെട്രോ സ്റ്റേഷന് മുന്നിൽ ഉബർ ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ മൂന്ന് ഓട്ടോ ഡ്രൈവർമാർക്കെതിരെ ആലുവ പൊലീസ് കേസെടുത്തു. ആലുവ ചുണങ്ങംവേലി സ്വദേശികളായ നിസാർ, അബൂബക്കർ, അശോകപുരം സ്വദേശി ഉണ്ണി എന്നിവർക്കെതിരെയാണ് കേസ്. ഇവർ ഒളിവിലാണ്. രണ്ടാഴ്ച മുമ്പാണ് സംഭവം. ഉബർ ഓട്ടോ ഡ്രൈവർ കുന്നത്തേരി സ്വദേശി ഷാജഹാനാണ് മർദനമേറ്റത്. ഉബറിൽ ഓട്ടം ബുക്ക് ചെയ്യുന്നവരെ മെട്രോ സ്റ്റേഷനിൽനിന്ന് കൊണ്ടുപോകുന്നതിന്റെ പേരിലാണ്, ഇവിടെ അനധികൃതമായി സർവിസ് നടത്തുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർ മർദിച്ചത്. ക്രൂരമർദനത്തെ തുടർന്ന് ഗുരുതര പരിക്കേറ്റ ഷാജഹാൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ സഹോദരി ജാസ്മി ബുധനാഴ്ച ആലുവ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെ ഈ വിഡിയോ പ്രചരിക്കുന്നതല്ലാതെ പൊലീസിൽ പരാതിയൊന്നും നേരത്തേ ലഭിച്ചിരുന്നില്ല. എങ്കിലും പൊലീസ് സ്വമേധയാ അന്വേഷണം ആരംഭിച്ചിരുന്നു. വീണ്ടും ആക്രമിക്കപ്പെടുമെന്ന ഭയത്താലാണ് ഷാജഹാൻ ഇക്കാര്യം ആരോടും പറയാതിരുന്നത്. എന്നാൽ, പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചോര ഛർദിക്കുകയും ചെയ്തതോടെയാണ്…
Subscribe to Updates
Get the latest creative news from FooBar about art, design and business.