- This is a random post
- പത്താം ക്ലാസുകാർക്ക് ജോര്‍ദാനിലേക്ക് അവസരം; വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം സൗജന്യം
- 1.24 കോടി ; വയനാടിനൊപ്പം കുടുംബശ്രീയും
- അമീബിക് മസ്തിഷ്ക ജ്വരം ; ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി
- അയ്യങ്കാളിയുടെ ജീവിത സന്ദേശം ഉൾക്കൊണ്ട് സമൂഹത്തെ മുന്നോട്ടുനയിക്കണം : മന്ത്രി
- ഓണത്തിന് രണ്ട് മാസത്തെ ക്ഷേമപെൻഷൻ
- നാല് ദിവസത്തെ സൗജന്യ ഡാറ്റയും കോളും
- സംഘടിത കുറ്റകൃത്യങ്ങൾ ? ടെലഗ്രാം മേധാവി പവേല്‍ ദുരോവ് അറസ്റ്റില്‍
Author: liv3M4layala
സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് 2023-24 വർഷത്തെ ബി.എസ്.സി. നഴ്‌സിംഗ്, ബി.എസ്.സി. എം.എൽ.റ്റി, ബി.എസ്.സി. പെർഫ്യൂഷൻ ടെക്‌നോളജി, ബി.എസ്.സി. ഒപ്‌റ്റോമെട്രി, ബി.പി.റ്റി., ബി.എ.എസ്സ്.എൽ.പി., ബി.സി.വി.റ്റി., ബി.എസ്.സി. ഡയാലിസിസ് ടെക്‌നോളജി, ബി.എസ്.സി ഒക്യൂപേഷണൽ തെറാപ്പി, ബി.എസ്.സി. മെഡിക്കൽ ഇമേജിംഗ് ടെക്‌നോളജി, ബി.എസ്.സി. റേഡിയോതെറാപ്പി ടെക്‌നോളജി, ബി.എസ്.സി. ന്യൂറോ ടെക്‌നോളജി എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. പുതിയ കോഴ്‌സുകൾക്ക് സർക്കാർ അംഗീകാരം ലഭിക്കുന്ന പ്രകാരം പ്രവേശന പ്രക്രിയയിൽ ഉൾപ്പെടുത്തുന്നതാണ്.
കുടുംബശ്രീ ജില്ല മിഷന്‍ സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമിന്റെ (എസ്.വി.ഇ.പി.) ഭാഗമായി വെളിയനാട് ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ബി.ആര്‍.സി ഓഫീസിലേക്ക് ആറുമാസ താല്‍ക്കാലിക ഒഴിവിലേക്ക് അക്കൗണ്ടന്റിനെ നിയമിക്കുന്നു. കമ്പ്യൂട്ടര്‍ പരിജ്ഞാനവും കൊമേഴ്‌സ് ബിരുദവുമുള്ള പ്രസ്തുത ബ്ലോക്കില്‍ സ്ഥിര താമസമക്കാരയവര്‍ക്ക് അപേക്ഷിക്കാം. രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ആവശ്യമാണ്. ടാലി, ടൂവീലര്‍ പരിജ്ഞാനം അഭികാമ്യം. അപേക്ഷ, ബയോഡേറ്റ, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോപ്പി, ആധാര്‍ കോപ്പി, സി.ഡി.എസ്സിന്റെ സാക്ഷ്യപത്രം എന്നിവ ജൂണ്‍ 13-ന് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് നേരിട്ടോ തപാല്‍ വഴിയോ എത്തിക്കണം. എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തില്‍ നിയമനം. വിലാസം: ഡിസ്ട്രിക്റ്റ് മിഷന്‍ കോഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, വലിയകുളം, ആലിശ്ശേരി വാര്‍ഡ്, ആലപ്പുഴ 688001. ഫോണ്‍: 9400920199. അപേക്ഷയുടെ പുറത്ത് ആര്‍.കെ.ഐ – ഇ.ഡി.പി വെളിയനാട് അക്കൗണ്ടന്റ് അപേക്ഷ എന്ന് ചേര്‍ക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് സിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക.
ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒഫ്താല്‍മിക് അസിസ്റ്റന്റ് താല്‍കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. https://forms.gle/uUieFVsHSWyubduF7 എന്ന ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സമര്‍പ്പിച്ച ശേഷം ലഭിക്കുന്ന അപേക്ഷ പകര്‍പ്പ്, ആധാര്‍കാര്‍ഡ്, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ ജൂണ്‍ 20 ന് വൈകീട്ട് അഞ്ചിനകം ടി.ഡി.മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഓഫസില്‍ ലഭിക്കണം. ഫോണ്‍ 04772282021.
ജില്ലയില്‍ മഞ്ഞപ്പിത്തരോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പുറത്തുനിന്നും ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) അറിയിച്ചു. മഞ്ഞപിത്തരോഗബാധ (ഹെപ്പറ്റൈറ്റിസ് എ) റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം, പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേ നിന്നുള്ള ഭക്ഷണത്തിന്റെയും ശീതളപാനീയങ്ങളുടെയും ഉപയോഗം, ശീതളപാനീയങ്ങളിലും മറ്റും വ്യാവസായികാടിസ്ഥാനത്തില്‍ ശുദ്ധമല്ലാത്ത വെളളത്തില്‍ നിര്‍മ്മിക്കുന്ന ഐസിന്റെ ഉപയോഗം, ശുചിത്വക്കുറവ് എന്നീ കാരണങ്ങളാണ് പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്.
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങൾ, എച്ച് 1 എൻ 1 തുടങ്ങിയ പകർച്ചവ്യാധികളാണ് പൊതുവേ കൂടുതലായി കാണുന്നത്. പലയിടത്തും വെള്ളക്കെട്ടുണ്ടാകുന്നതിനാൽ എലിപ്പനിയ്‌ക്കെതിരെ വളരെയേറെ ശ്രദ്ധിക്കണം. എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവർ നിർബന്ധമായും ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കണം. ഫീൽഡ്തല പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനും മന്ത്രി നിർദേശം നൽകി. ജില്ലകൾ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു. ക്യാമ്പുകൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി നിർദേശം നൽകി. സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ഐ എം എയുമായുള്ള അടിയന്തര യോഗം ചേരണം. സംസ്ഥാന തലത്തിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. കൺട്രോൾ റൂം ഇല്ലാത്ത ജില്ലകളിൽ അടിയന്തരമായി കൺട്രോൾ റൂം ആരംഭിക്കും. ജില്ലാ തലത്തിൽ ഒരു ആശുപത്രിയിലെങ്കിലും 8 മണി വരെ പ്രത്യേക ഫീവർ ഒപി ഉണ്ടായിരിക്കണമെന്ന് നിർദേശിച്ചു.…
പൊതുവെയുള്ള തെറ്റിദ്ധാരണ പ്രമേഹരോഗികൾ പഴങ്ങള്‍ കഴിക്കാൻ പാടില്ലെന്നാണ്. ചിലർക്കാകട്ടെ, പഴങ്ങള്‍ പൊതുവേ മധുരമുള്ളതിനാല്‍ ഇവ കഴിച്ചാല്‍ ഷുഗര്‍ കൂടുമെന്ന പേടിയാണ്. എന്നാല്‍ പ്രമേഹ രോഗികള്‍ക്ക് പേടി കൂടാതെ കഴിക്കാൻ സാധിക്കുന്ന പഴങ്ങളുണ്ട്. ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞവയാണ് അവ. അത്തരത്തിലുള്ള ചില പഴങ്ങളെ പരിചയപ്പെടാം. ബെറി പഴങ്ങൾ ആണ് അവയിൽ ഒന്നാം സ്ഥാനത്ത്. ഗ്ലൈസെമിക് സൂചിക വളരെ കുറവാണ് സ്ട്രോബറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്ബെറി തുടങ്ങിയ ബെറി പഴങ്ങൾക്ക്. ഫൈബറും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുമെന്ന ഭയം വേണ്ട. ആന്‍റിഓക്സിഡന്‍റുകളും ഫൈബറും വിറ്റാമിനുകളും ധാരാളം അടങ്ങിയ ചെറി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. പ്രമേഹ രോഗികൾക്ക് ഏറെ ഗുണം ചെയ്യുന്നതാണ് ഷുഗര്‍ കുറവും ഫൈബര്‍ കൂടുതലുമുള്ള പ്ലം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്. ഗ്ലൈസെമിക് സൂചിക 40 ആയ ആപ്പിളിൽ ധാരാളം ഫൈബറും അടങ്ങിയിരിക്കുന്നു. പഞ്ചസാര കുറവുള്ള ആപ്രിക്കോട്ട് കഴിക്കുന്നതും, കലോറി താരതമ്യേന കുറവായ, ഫൈബർ ധാരാളമായി അടങ്ങിയിട്ടുള്ള,…
ദേശീയ ആയുഷ് മിഷന്റെ സംസ്ഥാന ഓഫീസിൽ അക്കൗണ്ട്സ് മാനേജർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.nam.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
പാലക്കാട് മെഡിക്കൽ കോളജിൽ ഡയറക്ടർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാർ, എം.ബി.ബി.എസും മിഡിക്കൽ പോസ്റ്റ് ഗ്രാജുവേഷനുമുള്ള 15 വർഷത്തിൽ കുറയാത്ത മെഡിക്കൽ കോളജ് അധ്യാപന പരിചയമുള്ളവർ, സർക്കാർ സർവീസിൽ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തി പരിചയമുള്ളവരും എം.ബി.ബി.എസ് ഡിഗ്രിയുള്ളവരുമായ മാനേജ്മെന്റ് എക്‌സ്‌പേർട്ടുകൾ എന്നിവരിൽ നിന്ന് അന്യത്രസേവന വ്യവസ്ഥയിലോ കരാർ വ്യവസ്ഥയിലോ ആണ് അപേക്ഷ ക്ഷണിച്ചത്. നിശ്ചിത യോഗ്യതയുള്ളവർ അഡീഷണൽ ചീഫ് സെക്രട്ടറി, പട്ടികജാതി പട്ടികവർഗ വികസന വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം – 695001 എന്ന വിലാസത്തിൽ ജൂൺ 15 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.gmcpalakkad.in.
കോഴിക്കോട് ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒഴിവുള്ള സീനിയർ മെഡിക്കൽ ഓഫീസർ തസ്തികകളിലേക്ക് ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് ഹോമിയോപ്പതി വകുപ്പിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരിൽ നിന്നു മേലധികാരി മുഖേന നിശ്ചിത പ്രൊഫോർമയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന നിയമനം നേടിയവരും 59300-120900 ശമ്പള സ്കെയിലിൽ ജോലി ചെയ്യുന്നവരുമായിരിക്കണം. അപേക്ഷകൾ ജൂൺ 30നകം ലഭിക്കണം. അപേക്ഷ സമർപ്പിക്കേണ്ട വിലാസം : പ്രിൻസിപ്പാൾ ആൻഡ് കൺട്രോളിംഗ് ഓഫീസർ, ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, ഐരാണിമുട്ടം, തിരുവനന്തപുരം – 695009. ഇ-മെയിൽ : pcodhme@gmail.com.
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ(കില) ഡയറക്ടർ ജനറൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയ വിവരങ്ങൾ www.kila.ac.in, www.lsgkerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. ജൂൺ 25നു വൈകിട്ട് അഞ്ചു വരെ അപേക്ഷകൾ സ്വീകരിക്കും.
Subscribe to Updates
Get the latest creative news from FooBar about art, design and business.