- This is a random post
- പത്താം ക്ലാസുകാർക്ക് ജോര്‍ദാനിലേക്ക് അവസരം; വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം സൗജന്യം
- 1.24 കോടി ; വയനാടിനൊപ്പം കുടുംബശ്രീയും
- അമീബിക് മസ്തിഷ്ക ജ്വരം ; ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി
- അയ്യങ്കാളിയുടെ ജീവിത സന്ദേശം ഉൾക്കൊണ്ട് സമൂഹത്തെ മുന്നോട്ടുനയിക്കണം : മന്ത്രി
- ഓണത്തിന് രണ്ട് മാസത്തെ ക്ഷേമപെൻഷൻ
- നാല് ദിവസത്തെ സൗജന്യ ഡാറ്റയും കോളും
- സംഘടിത കുറ്റകൃത്യങ്ങൾ ? ടെലഗ്രാം മേധാവി പവേല്‍ ദുരോവ് അറസ്റ്റില്‍
Author: liv3M4layala
ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നൽകി. രാജി രാഷ്ട്രപതി സ്വീകരിച്ചു. പിന്നീട് കാവൽ മന്ത്രിസഭ തുടരാൻ രാഷ്ട്രപതി നിര്‍ദ്ദേശം നൽകി. കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഔദ്യോഗിക വസതിയിലേക്ക് മടങ്ങി. ഇന്ന് രാവിലെ തന്റെ വസതിയിൽ കേന്ദ്ര മന്ത്രിസഭയുടെ അവസാന യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിക്കത്ത് നൽകാനായി രാഷ്ട്രപതി ഭവനിലേക്ക് പോയത്. ഇന്ന് വൈകിട്ട് നാല് മണിക്ക് എൻഡിഎ മുന്നണി യോഗം ചേര്‍ന്ന ശേഷം സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തും. ആന്ധ്രപ്രദേശിലെ തെലുഗു ദേശം പാര്‍ട്ടിയും ബിഹാറിലെ ജെഡിയുവും എൻഡിഎക്കൊപ്പമുണ്ട്. ഇന്ന് വൈകിട്ട് നടക്കുന്ന യോഗത്തിൽ ഇരുപാര്‍ട്ടികളെയും പ്രതിനിധീകരിച്ച് ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും പങ്കെടുക്കും.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്ത് ജനവിധി അംഗീകരിച്ചുകൊണ്ടും അതിനെ ആഴത്തില്‍ പരിശോധിച്ചുകൊണ്ടും ആവശ്യമായ തിരുത്തലുകള്‍ വരുത്തി സംസ്ഥാന സര്‍ക്കാരിൻ്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് പറഞ്ഞ് രംഗത്ത്. 2019 ലേതിന് ഏറെക്കുറെ സമാനമായ ഫലമാണുണ്ടായതെന്ന് പറഞ്ഞ പിണറായി എല്‍ ഡി എഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്നും കൂട്ടിച്ചേർത്തു. ജനങ്ങള്‍ക്കുള്ള തെറ്റിദ്ധാരണകള്‍ നീക്കാനുള്ള ശ്രമവും സര്‍ക്കാരിനെതിരെ സംഘടിതമായി നടക്കുന്ന കുപ്രചാരണങ്ങളെ പ്രതിരോധിക്കാനുള്ള നീക്കങ്ങളും ശക്തമാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ബി ജെ പി തൃശൂർ മണ്ഡലത്തിൽ നേടിയ വിജയത്തെ ഗൗരവമായി തന്നെ കാണുന്നുവെന്നും പ്രതികരിച്ചു. വിമര്‍ശനാത്മകമായി വിലയിരുത്തേണ്ടതാണ് ജനാധിപത്യത്തിൻ്റെയും മതേതരത്വത്തിൻ്റെയും മാതൃകയായ നമ്മുടെ നാട്ടില്‍ ബി ജെ പി ആദ്യമായി ലോക്‌സഭ മണ്ഡലത്തില്‍ വിജയിച്ചു എന്ന കാര്യമെന്ന് പറഞ്ഞ അദ്ദേഹം ഇടതുപക്ഷ ജനാധിപത്യ മുന്നണി മതനിരപേക്ഷ മൂല്യങ്ങള്‍ക്കായി സമര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിച്ച് മുന്നോട്ട് പോകുമെന്ന് പറയുകയുണ്ടായി. സർക്കാരിൻ്റെ ഭാഗത്ത് നിന്നും ജനങ്ങളെ ചേര്‍ത്തു നിര്‍ത്തി നാടിൻ്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായുള്ള നടപടികൾ ഉണ്ടാകുമെന്ന് പറഞ്ഞ പിണറായി…
തിരുവനന്തപുരത്ത് ശശി തരൂർ ലീഡ് തിരിച്ചുപിടിച്ചു. 4490 വോട്ടിന്റെ ഭ്രൂരിപക്ഷമാണ് തരൂരിന് ഉള്ളത്.
എക്സിറ്റ് പോൾ പ്രവചനങ്ങളും, 400 സീറ്റ് നേടുമെന്ന ബിജെപിയുടെ പ്രചാരണവും എല്ലാം തകർത്തെറിഞ്ഞു രാജ്യം ഉറ്റുനോക്കിയ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇൻഡ്യാ മുന്നണിയുടെ വൻ മുന്നേറ്റം. 294 സീറ്റിലാണ് ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മുന്നേറുന്നത്. ഇൻഡ്യ സഖ്യം 232 സീറ്റിലും മറ്റുള്ളവർ 17സീറ്റിലും ലീഡ് ചെയ്യുന്നു. അതിനിടെ, കേരളത്തിൽ ആദ്യമായി ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അക്കൗണ്ട് തുറന്നു. തൃശൂർ മണ്ഡലത്തിൽ നിന്നും നടൻ സുരേഷ് ഗോപിയാണ് വിജയമുറപ്പിച്ചത്. 10,811,25 വോട്ടുകൾ പോൾ ചെയ്തതിൽ 409239 വോട്ടുകളാണ് സുരേഷ്ഗോപി ഇതുവരെ നേടിയത്. 75079 ഭൂരിപക്ഷവുമായി മുന്നേറുകയാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില വർധിച്ചു. 560 രൂപയാണ് പവന് ഉയർന്നത്. ഇതോടെ സ്വർണവില വീണ്ടും 53,000 ത്തിന് മുകളിലെത്തി. ഒരാഴ്ചയ്ക്ക് ശേഷമാണ് സ്വർണവില വർധിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില ഇന്ന് 53,440 രൂപയാണ്. ഈ മാസം ആദ്യമായാണ് സ്വർണവില വർധിക്കുന്നത്. കഴിഞ്ഞ നാല് ദിവസംകൊണ്ട് 800 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6,680 രൂപയാണ് നിരക്ക്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,555 രൂപയായി.വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്.
ഗുവാഹത്തി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയിട്ട് നാല് മണിക്കൂർ കഴിയുമ്പോൾ അസമിലും എൻ.ഡി.എ മുന്നിൽ. ആകെയുള്ള 14 സീറ്റുകളിൽ 11 എണ്ണത്തിലാണ് എൻഡിഎ ലീഡ് നിലനിർത്തുന്നത്. ഇതിൽ ഒമ്പത് സീറ്റുകളിൽ ബിജെപി മുന്നിട്ടുനിൽക്കുമ്പോൾ സഖ്യകക്ഷികളായ യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലും അസം ഗണ പരിഷത്തും ഓരോ സീറ്റുകളിലും ലീഡ് രേഖപ്പെടുത്തുന്നു.
ഹൈദരാബാദ് പശ്ചാത്തലമാക്കി ഒരുക്കുന്ന പ്രേമലു എന്ന മലയാളം റൊമാൻ്റിക് കോമഡിയുടെ നിർമ്മാതാക്കൾ തങ്ങളുടെ ചിത്രം തെലുങ്കിൽ ഉടൻ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ചിത്രത്തിൻ്റെ ഡബ്ബിംഗ് ജോലികൾ പുരോഗമിക്കുകയാണെന്നാണ് ചിത്രത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്, മാർച്ച് എട്ടിന് റിലീസാണ് ടീം ലക്ഷ്യമിടുന്നത്. കേരളത്തിൽ നിന്ന് ഹൈദരാബാദിലേക്ക് കുടിയേറിയ സച്ചിൻ (നസ്ലെൻ), റീനു (മമിത ബൈജു) എന്നിവരുടെയും സുഹൃത്തുക്കളുടെയും ജീവിതത്തെ ചുറ്റിപ്പറ്റിയാണ് പ്രേമലു. പ്രേമലു കേരളത്തിലെ ബ്ലോക്ക്ബസ്റ്ററായി ഉയർന്നു. മമ്മൂട്ടി നായകനായ ഭ്രമയുഗത്തിന് ഒരാഴ്ച മുമ്പാണ് ചിത്രം റിലീസ് ചെയ്തത്
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കേരളത്തിൽ എട്ട് യുഡിഎഫ് സ്ഥാനാർഥികളുടെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്, എറണാകുളത്ത് ഹൈബി ഈഡന്, കോഴിക്കോട്ട് എം.കെ.രാഘവന്, മലപ്പുറത്ത് ഇ.ടി.മുഹമ്മദ് ബഷീർ, പൊന്നാനിയിൽ എം.പി.അബ്ദുസമദ് സമദാനി, കൊല്ലത്ത് എം.കെ.പ്രേമചന്ദ്രൻ, വയനാട്ടിൽ രാഹുൽ ഗാന്ധി, വടകരയിൽ ഷാഫി പറന്പിൽ എന്നിവരാണ് വമ്പൻ ഭൂരിപക്ഷം കരസ്ഥമാക്കിയത്.
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 366 പേരെ വ്യാജ പാസ്പോര്‍ട്ടുമായി പിടികൂടിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ പിടിയിലായവരുടെ എണ്ണത്തില്‍ നിന്നും ചെറിയ വര്‍ധനവാണ് ഈ വര്‍ഷം ഉണ്ടായത്. 2023ൽ 355 പാസ്പോർട്ടുകളാണ് പിടികൂടിയിരുന്നത്. കഴിഞ്ഞ വർഷം 16,127 രേഖകൾ പരിശോധിച്ചതിൽ 1,232 എണ്ണം വ്യാജമാണെന്ന് കണ്ടെത്തി. ഇതിൽ 443 കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. വ്യാജ പാസ്പോർട്ടുകൾ തിരിച്ചറിഞ്ഞ് പിടികൂടാനായി വിമാനത്താവളത്തിൽ റെട്രോ ചെക്ക് എന്ന പ്രത്യേക മെഷീൻ സ്ഥാപിച്ചതായി ജിഡിആർഎഫ്എ ഡോക്യുമെന്റ് എക്സാമിനേഷൻ സെന്റർ കൺസൽറ്റന്റ് അകിൽ അഹ്മദ് അൽ നജ്ജാർ പറഞ്ഞു. വ്യാജ പാസ്പോർട്ടുകൾ കണ്ടെത്തിയാൽ അതുമായി എത്തിയവരെ പാസ്പോർട്ട് കൺട്രോൾ ഓഫിസർ പിടികൂടി വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കും. സ്ഥിരീകരിച്ചാൽ പബ്ലിക് പ്രോസിക്യൂഷന് കൈമാറും. കോടതി വിധി അനുസരിച്ചായിരിക്കും തുടർനടപടികൾ.
കേരളത്തെ ഒന്നാകെ നടുക്കിയ ഒരു സംഭവത്തിൻറെ ദൃശ്യാവിഷ്‍കാരമായി എത്തുന്ന ‘തങ്കമണി’ നാളെ പ്രദർശനത്തിന് എത്തും. മനുഷ്യ മന:സ്സാക്ഷിയെ നടുക്കിയ കേരള ചരിത്രത്തിലെ ഒരു ദാരുണ സംഭവത്തിൻറെ പുനരാവിഷ്കാരമായി എത്തുന്ന ചിത്രം ആയതിനാൽ തന്നെ പ്രേക്ഷകരേവരും ഏറെ പ്രതീക്ഷയിലാണ്. ദിലീപിൻറെ 148-ാം ചിത്രമായെത്തുന്ന ‘തങ്കമണി’യിൽ രണ്ട് കാലഘട്ടങ്ങളിലുള്ള വേഷപ്പകർച്ചയിൽ ഇതുവരെ കാണാത്ത ലുക്കിലാണ് ദിലീപ് വരുന്നത്. തങ്കമണിക്കായി കാത്തിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന ഒട്ടേറെ ഘടകങ്ങളുമുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.