- This is a random post
- പത്താം ക്ലാസുകാർക്ക് ജോര്‍ദാനിലേക്ക് അവസരം; വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം സൗജന്യം
- 1.24 കോടി ; വയനാടിനൊപ്പം കുടുംബശ്രീയും
- അമീബിക് മസ്തിഷ്ക ജ്വരം ; ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി
- അയ്യങ്കാളിയുടെ ജീവിത സന്ദേശം ഉൾക്കൊണ്ട് സമൂഹത്തെ മുന്നോട്ടുനയിക്കണം : മന്ത്രി
- ഓണത്തിന് രണ്ട് മാസത്തെ ക്ഷേമപെൻഷൻ
- നാല് ദിവസത്തെ സൗജന്യ ഡാറ്റയും കോളും
- സംഘടിത കുറ്റകൃത്യങ്ങൾ ? ടെലഗ്രാം മേധാവി പവേല്‍ ദുരോവ് അറസ്റ്റില്‍
Author: liv3M4layala
ഡല്ലാസ്: ടി20 ലോകകപ്പില്‍ മുന്‍ ചാംപ്യന്മാരായ പാകിസ്ഥാനെ അട്ടിമറിച്ച് അമേരിക്ക. ഡല്ലാസ്, ഗ്രാന്‍ഡ് പ്രയ്‌റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ ഓവറിലായിരുന്നു യുഎസിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ യുഎസിന് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്റെ സ്‌കോറിനൊപ്പമെത്താനായി. പിന്നാലെ സൂപ്പര്‍ ഓവറിലേക്ക്. 19 റണ്‍സ് വിജലക്ഷ്യമാണ് യുഎസ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സെടുക്കാനാണ് സാധിച്ചത്. പാകിസ്ഥാന് വേണ്ടി സൂപ്പര്‍ ഓവര്‍ എറിഞ്ഞത് മുഹമ്മദ് ആമിറായിരുന്നു. ഓവറില്‍ എക്‌സ്ട്രായിനത്തില്‍ മാത്രം യുഎസിന് എട്ട് റണ്‍സ് ലഭിച്ചു. 10 റണ്‍സ് മാത്രമാണ് യുഎസ് താരങ്ങളായ ആരോണ്‍ ജോണ്‍സും ഹര്‍മീത് സിംഗും അടിച്ചെടുത്തത്. പാകിസ്ഥാന് വേണ്ടി മറുപടി ബാറ്റിംഗിനെത്തിയത് ഫഖര്‍ സമാനും ഇഫ്തികര്‍ അഹമ്മദുമായിരുന്നു. മൂന്നാം പന്തില്‍ നേത്രവല്‍ക്കര്‍ ഇഫ്തികറിനെ പുറത്താക്കി. തുടര്‍ന്നത്തെിയ ഷദാബ് ഖാന് ജയിപ്പിക്കാന്‍ സാധിച്ചതുമില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ…
ഓസ്ട്രേലിയന്‍ ഇരട്ടകളാണ് അന്നയും ലൂസി ഡിസിങ്കും. ലോകത്ത് ഏറ്റവും കുടുതല്‍ സാമ്യമുള്ള ഇരട്ടകളാണ് തങ്ങളെന്നാണ് ഇരുവരുടെയും വിശ്വാസം. ഇതിനായി ഇരുവരും ഒരോ പോലുള്ള വസ്ത്രം ധരിക്കുന്നു. ഒരേ കിടക്കയില്‍ ഉറങ്ങുന്നു. ഒരേ ഭക്ഷണം ഒരു പ്ലേറ്റില്‍ നിന്നും കഴിക്കുന്നു. കുളി പോലും ഒരുമിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്തിന് തങ്ങള്‍ തമ്മിലുള്ള വളരെ ചെറിയ വ്യത്യാസം പോലും ഇരുവരും പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് മാറ്റി. അങ്ങനെ എല്ലാ കാര്യത്തിലും ഒന്നായ ഈ ഇരട്ടകള്‍ ഒടുവില്‍ തങ്ങള്‍ക്കായി ഒരു ഭര്‍ത്താവിനെയും കണ്ടെത്തി. ടിഎല്‍സി ടെലിവിഷന്‍ ഷോയായ ദി എക്സ്ട്രീം സിസ്റ്റേഴ്സ് എന്ന പ്രോഗ്രാമില്‍ പങ്കെടുത്തു കൊണ്ടാണ് ഇരുവരും തങ്ങളുടെ തീരുമാനം അറിയിച്ചത്. ‘ഞങ്ങൾ ഒരു വ്യക്തിയാണെന്ന് ഞങ്ങൾ കരുതുന്നു’ 35 -കാരികളായ അന്നയും ലൂസിയും പറയുന്നു. 11 വര്‍ഷം മുമ്പ് അതായത് തങ്ങളുടെ 24 -മത്തെ വയസിലാണ് തങ്ങള്‍ ആദ്യമായി പ്രതിശുതവരനായ ബെന്‍ ബ്രയാനെ പരിചയപ്പെട്ടതെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു. അന്ന് സാമൂഹിക മാധ്യമത്തിലൂടെയാണ് ബെന്നിനെ…
രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും രണ്ടാം ദിവസം രാവിലെ സെഞ്ച്വറി നേടിയപ്പോൾ ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഉറച്ച നിയന്ത്രണം ഏറ്റെടുത്തു.ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ 350/ 3 എന്ന നിലയിൽ ആണ്. 35 റൺസുമായി പടിക്കലും 39 റൺസുമായി സർഫറാസ് ഖാനുമാണ് ക്രീസിൽ. ഇന്ത്യക്കായി രോഹിത് ശർമ്മ 103 റൺസ് നേടിയപ്പോൾ ഗിൽ 110 റൺസ് നേടി. ആദ്യ ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 135-1 എന്ന നിലയിൽ ആയിരുന്നു. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സിൽ 218 റൺസിന് പുറത്തായി, ഇന്ത്യ ഇപ്പോൾ 134 റൺസിന് മുന്നിലാണ്.137 പന്തിൽ 10 ഫോറും അഞ്ച് സിക്‌സും ഉൾപ്പെടെ ഗിൽ തൻ്റെ നാലാം ടെസ്റ്റ് സെഞ്ച്വറി നേടി. 154 പന്തിൽ 13 ഫോറും മൂന്ന് സിക്‌സും സഹിതമാണ് ശർമ്മ തൻ്റെ 12-ാം ടെസ്റ്റ് സെഞ്ച്വറി നേടിയത്. പരമ്പരയിലെ രണ്ടാം സെഞ്ചുറിയാണ് ഇരുവർക്കും ഇത്.
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വ്യാജ ആധാര്‍ കാര്‍ഡുമായി പ്രവേശിക്കാന്‍ ശ്രമിച്ചതിന് മൂന്ന് പേര്‍ അറസ്റ്റില്‍. ഇവരെ പിടികൂടിയത് സി ഐ എസ് എഫാണ്. വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഇവര്‍ പാര്‍ലമെന്റില്‍ കടക്കാന്‍ ശ്രമിച്ചത് ജൂണ്‍ നാലിന് വോട്ടെണ്ണല്‍ ദിവസമാണ്. ആധാര്‍ കാര്‍ഡുകള്‍ വ്യാജമാണെന്ന് സി ഐ എസ് എഫിന്റെ പരിശോധനയില്‍ കണ്ടെത്തി. ഇതേത്തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിവരം അറസ്റ്റിലായത് പാര്‍ലമെന്റിലെ നിര്‍മാണ പ്രവര്‍ത്തനത്തിനെത്തിയ മൂന്ന് തൊഴിലാളികളാണ് എന്നാണ്. ഡല്‍ഹി പോലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. പോലീസ് ഇവര്‍ക്ക് ഏതെങ്കിലും ഭീകരസംഘടനകളുമായി ബന്ധമുണ്ടോയെന്ന കാര്യങ്ങളടക്കം പരിശോധിച്ച് വരുന്നു.
ചൈനയിലെ ഹെബെയ് പ്രവിശ്യയിലെ ലാങ്‌ഫാംഗിൽ, വീശിയടിച്ച അതിശക്തമായ കാറ്റില്‍ കഫേ സണ്‍ അബ്രല്ലയുമായി പറന്ന് പോകുന്ന ആളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ചിരി ഉയര്‍ത്തി. കസേരകളെ സൂര്യനില്‍ നിന്നും മറയ്ക്കുന്ന താത്കാലിക കുട ശക്തമായ കാറ്റില്‍ പറന്നപ്പോള്‍ അതിനെ തടയാനായി കടയുടമ കുടയുടെ കാലില്‍ പിടിക്കുകയായിരുന്നു. എന്നാല്‍ കാറ്റിന്‍റെ ശക്തിയില്‍ അയാളും കുടയോടൊപ്പം മുന്നോട്ട് നീങ്ങി. സംഭവത്തിന്‍റെ വീഡിയോ ചൈനീസ് സമൂഹ മാധ്യമത്തില്‍ ഏറെ പേര്‍ പങ്കുവച്ചതിന് പിന്നാലെ ലേകമെങ്ങും പ്രചരിച്ചു. വെതര്‍ ചാനല്‍ എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നുമാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ടത്. ഇതിനകം നാല് ലക്ഷം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. വീഡിയോ പങ്കുവച്ച് കൊണ്ട് വെതർ ചാനല്‍ ഇങ്ങനെ എഴുതി. ‘ഒരു വലിയ സൺഷെയ്ഡ് കുട പറന്നുപോകുന്നത് തടയാൻ ഒരാൾ ശ്രമിക്കുന്നതിനിടെ ശക്തമായ കാറ്റ് ഇരുവരെയും കൊണ്ട് പറന്നു.’ ഒരു കടയുടെ സിസിടിവി ദൃശ്യങ്ങളായിരുന്നു പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയുടെ തുടക്കത്തില്‍ ശക്തമായ കാറ്റില്‍ ആടി ഉലയുന്ന കടയുടെ എതിര്‍വശത്തെ…
55 വർഷം മുമ്പ് ചാൾസ് രാജാവ് നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന ഒരു സെറാമിക് ആടിന്റെ പ്രതിമയ്ക്ക് ലേലത്തിൽ ലഭിച്ചത് 9 ലക്ഷം രൂപ. ചൊവ്വാഴ്ച ഇംഗ്ലണ്ടിലെ സ്റ്റാഫോർഡ്ഷെയർ കൗണ്ടിയിൽ ജൂൺ 4ന് നടന്ന ലേലത്തിലാണ് 8,500 പൗണ്ടിന് പ്രതിമ വിറ്റുപോയത്. ചാൾസ് രാജാവ് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിൽ ആയിരുന്ന കാലത്ത് നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന മൺപാത്ര ആട് പ്രതിമ ഈ വർഷം മേയ് മാസത്തിലാണ് വിൽപ്പനയ്‌ക്കെത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, മഞ്ഞയും പിങ്ക് നിറത്തിലുള്ള വരകളും കൊണ്ട് വരച്ച ആടിന്റെ പ്രതിമ സ്വന്തമാക്കാൻ മൊത്തം ചെലവ് 11,407 പൗണ്ടാണ് (ഏകദേശം 12 ലക്ഷം രൂപ). കേംബ്രിഡ്ജ് സർവകലാശാലയിലെ പാചകക്കാരിയായ ഹെലൻ പാറ്റന് ചാൾസ് രാജാവ് സെറാമിക് ആടിന്റെ പ്രതിമ സമ്മാനമായി നൽകിയിരുന്നു. പിന്നീട് ഹെലൻ, തന്റെ അനന്തരവൻ റെയ്മണ്ട് പാറ്റന്റെ 21-ാം ജന്മദിനത്തിൽ ഇത് സമ്മാനമായി നൽകി. 1993-ൽ 87-ാം വയസ്സിൽ ചെഷയറിൽ അന്തരിച്ച ഹെലൻ, കേംബ്രിഡ്ജിലെ 37 നോർഫോക്ക് ടെറസിലാണ് താമസിച്ചിരുന്നത്. ഇപ്പോൾ 76 വയസ്സുള്ള…
കൊച്ചി: പൊന്നുരുന്നിയിൽ പ്രവർത്തിക്കുന്ന പെൺകുട്ടികൾക്കായുള്ള സ്വകാര്യ പി.ജി. ഹോസ്റ്റലിലെ കുളിമുറിയിൽ ഒളിക്യാമറയെന്ന് പരാതി. സംഭവത്തിൽ ഹോസ്റ്റൽ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കടവന്ത്ര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബുധനാഴ്ചയാണ് ഹോസ്റ്റലിലെ കുളിമുറിയിൽ ക്യാമറ ഓൺ ചെയ്ത മൊബൈൽ ഫോൺ പെൺകുട്ടികൾ കണ്ടതെന്ന് പോലീസ് പറയുന്നു. എക്സ്ഹോസ്റ്റ് ഫാനിനിടയിലാണ് ക്യാമറ കണ്ടത്. പിന്നീട് പോലീസ് എത്തിയപ്പോഴേക്കും ക്യാമറ അപ്രത്യക്ഷമായിരുന്നു. ഫോൺ പിന്നീട് കണ്ടെത്താനായിട്ടില്ലെന്നും പോലീസ് അറിയിച്ചു. ഹോസ്റ്റൽ നടത്തിപ്പുകാർ ഉൾപ്പെടെ മൂന്നുപേരുടെ മൊബൈൽ ഫോണുകൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോണുകൾ വിശദ പരിശോധനയ്ക്കായി സൈബർ സെല്ലിന് കൈമാറി.
ആലപ്പുഴ: നഴ്സിംഗ് വിദ്യാർഥി വിൽപ്പനയ്ക്ക് എത്തിച്ച രാസലഹരിയുമായി പിടിയിൽ. പോലീസ് പിടികൂടിയത് സൗത്ത് ആര്യാട് അവലൂക്കുന്ന് തൈലം തറവെളിയിൽ അനന്തകൃഷ്ണ(23)നെയാണ്. ആറ് ഗ്രാം എം ഡി എം എയാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. ഇയാളെ പിടികൂടാൻ സാധിച്ചത് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്. പ്രതി സേലത്ത് നഴ്സിംഗ് വിദ്യാർഥിയാണ്. പോലീസ് പറയുന്നത് അവധിക്ക് നാട്ടിലെത്തുമ്പോൾ ആലപ്പുഴ ടൗൺ കേന്ദ്രീകരിച്ച് ഇയാൾ വിൽപ്പന നടത്തിയിരുന്നത് ബംഗളൂരുവിൽ നിന്ന് എത്തിക്കുന്ന ലഹരി വസ്തുക്കളാണ് എന്നാണ്.
കൊച്ചി: നൃത്താധ്യാപിക സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് ഹൈക്കോടതി വിധി പറയും. നര്ത്തകന് ആര്.എല്‍.വി. രാമകൃഷ്ണനെതിരേ ജാതീയാധിക്ഷേപം നടത്തിയ കേസില്‍ ആണ് വിധി. ജസ്റ്റീസ് കെ. ബാബുവാണ് വിധി പറയുന്നത്. ഇത് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍ സത്യഭാമ നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലാണ്. വിവാദമായത് യുട്യൂബ് ചാനലിനു നല്കിയ അഭിമുഖത്തിലെ ജാതീയമായ പരാമര്‍ശങ്ങള്‍ ആയിരുന്നു.
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താല്‍ക്കാലിക ജീവനക്കാരൻ ജീവനൊടുക്കി. പെരുമ്പാവൂര്‍ ഒക്കല്‍ സ്വദേശി സുരേഷ് ആണ് മരിച്ചത്.വിമാനത്താവളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍റെ മാനസിക പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യ എന്ന് എഴുതിയ കുറിപ്പും വീട്ടില്‍ നിന്നും കണ്ടെടുത്തു. വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. പോസ്റ്റമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
Subscribe to Updates
Get the latest creative news from FooBar about art, design and business.