‘ഉയരം കുറഞ്ഞ രാജാവ്, ഉയരമുള്ള രാജ്ഞി ഞങ്ങളുടെ സ്വന്തം കാര്യം ചെയ്യുന്നു’ എന്ന അടിക്കുറുപ്പോടെ കഴിഞ്ഞ ദിവസമാണ് കാലിഫോർണിയ സ്വദേശിയും 44 -കാരനുമായ ഗബ്രിയേല്‍ ഇൻസ്റ്റാഗ്രാമിൽ ഒരു വിഡിയോ പങ്കുവച്ചത് . ഭര്‍ത്താവ് ഗബ്രിയേൽ പിമെന്റലിന് വെറും 3 അടി മാത്രമാണ് ഉയരം. എന്നാല്‍ ഭാര്യ മേരി ടെമരയ്ക്ക് ഏഴ് അടിയും . ഈ ഉയര വ്യത്യാസമാണ് ദമ്പതിമാരെ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കിയത് . ഭാര്യ മേര ടെമര മോഡലിംഗ് രംഗത്തും ജോലി ചെയ്യുന്നു.
View this post on Instagram
വെറും നാല് ദിവസം കൊണ്ട് അമ്പത്തിയാറ് ലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്. ഗബ്രിയേലിന്റെ ആരാധകര്‍ അദ്ദേഹത്തെ സ്നേഹപൂര്‍വ്വം വിളിക്കുന്ന പേരാണ് ‘രാജാവ്’ (King). ഇരുവരും തമ്മില്‍ ഏതാണ്ട് നാല് അടിയുടെ ഉയര വ്യത്യാസമുണ്ടെങ്കിലും കുടുംബ ജീവിതം സന്തുഷ്ടമാണ്. ഇരുവരുടെയും നിരവധി വീഡിയോകള്‍ നേരത്തെയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
