കൊൽക്കത്ത: യാത്രക്കിടെ വന്ദേ ഭാരതിലെ വെയ്റ്റർക്ക് മർദ്ദനം. യാത്രക്കിടയിൽ വെജിറ്റേറിയൻ ഭക്ഷണത്തിന് പകരം അബദ്ധത്തിൽ നോൺ വെജിറ്റേറിയൻ ഭക്ഷണം നൽകിയതിനായിരുന്നു ജീവനക്കാരനെ ആക്രമിച്ചത് . രണ്ടു ദിവസം മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ മറ്റൊരു യാത്രക്കാരൻ പകർത്തിയത് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ഹൗറയിൽനിന്നും റാഞ്ചിയിലേക്ക് സഞ്ചരിച്ച യാത്രക്കാരനാണ് ബഹളമുണ്ടാക്കിയത് . വെയ്റ്റർ നൽകിയ ഭക്ഷണം രുചിച്ചതിന് ശേഷമാണ് വെജിറ്റേറിയൻ അല്ലെന്ന് ഇയാൾ തിരിച്ചറിയുന്നത്. ഭക്ഷണ പാക്കിന് മുകളിൽ എഴുതിവെച്ചിട്ടും ഇയാൾ ശ്രദ്ധിക്കാതെ കഴിക്കുകയായിരുന്നു.
Vande Bharat by mistake served Non-Veg food to a old person. He didn’t saw instructions and ate the food. Being vegetarian he realised it tastes like non-veg so he got furious & gave 2 tight slap to the waiter.
Vande Bharat – Howrah to Ranchi
Date – 26/ July/ 24
Live recording- pic.twitter.com/Mg0skE3KLo— Kunal Verma (@itsmekunal07) July 27, 2024
ഇതിനിടെ ,ട്രെയിൻ ജീവനക്കാരനെ ആക്രമിച്ചതിനെ തുടർന്ന് സഹയാത്രക്കാർ ഇയാൾക്കെതിരെ രംഗത്തുവന്നു. ജീവനക്കാരനോട് മാപ്പു പറയാൻ പലതവണ ആവശ്യപ്പെടുകയും ചെയ്തു. സംഭവം ശ്രദ്ധയിൽപ്പെ ട്ടിട്ടുണ്ടെന്ന് റെയിൽവേ അധികൃതർ പ്രതികരിച്ചു.
English Summary : Vande Bharat by mistake served Non-Veg food to an old person
