- This is a random post
- പത്താം ക്ലാസുകാർക്ക് ജോര്‍ദാനിലേക്ക് അവസരം; വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം സൗജന്യം
- 1.24 കോടി ; വയനാടിനൊപ്പം കുടുംബശ്രീയും
- അമീബിക് മസ്തിഷ്ക ജ്വരം ; ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി
- അയ്യങ്കാളിയുടെ ജീവിത സന്ദേശം ഉൾക്കൊണ്ട് സമൂഹത്തെ മുന്നോട്ടുനയിക്കണം : മന്ത്രി
- ഓണത്തിന് രണ്ട് മാസത്തെ ക്ഷേമപെൻഷൻ
- നാല് ദിവസത്തെ സൗജന്യ ഡാറ്റയും കോളും
- സംഘടിത കുറ്റകൃത്യങ്ങൾ ? ടെലഗ്രാം മേധാവി പവേല്‍ ദുരോവ് അറസ്റ്റില്‍
Author: liv3M4layala
തിരുവനന്തപുരം: ചലച്ചിത്ര രംഗത്തെ പവര്‍ഗ്രൂപ്പില്‍ സ്ത്രീകളുമുണ്ടാകാമെന്ന് നടി ശ്വേത മേനോന്‍. കരാര്‍ ഒപ്പിട്ട 9 സിനിമകള്‍ തനിക്ക് നഷ്ടമായിട്ടുണ്ടന്നും ശ്വേത പറഞ്ഞു. സിനിമ കോണ്‍ക്ലേവ് പ്രശ്നത്തിനുള്ള പരിഹാരമല്ല. അമ്മ ഭാരവാഹി ആയിരുന്ന സമയത്ത് തനിക്ക് ആരും ലൈംഗിക അതിക്രമ പരാതി നല്‍കിയിട്ടില്ല. അതെ സമയം, സംവിധായകന്‍ രഞ്ജിത്തിനെതിരായ ആരോപണം സത്യമോ അല്ലയോ എന്നറിയില്ലെന്നും നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ എന്നും ശ്വേത പ്രതികരിച്ചു. ” ചലച്ചിത്ര മേഖലയിൽ തനിക്ക് ഇതുവരെ മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. തന്നോടിതുവരെ ആരും ഒരനുഭവങ്ങളും പറഞ്ഞിട്ടില്ല. നോ പറയേണ്ടിടത്ത് താൻ നോ പറഞ്ഞിട്ടുണ്ടെന്നും സിനിമ മേഖലയിൽ താൻ ഹാപ്പിയാണ് . സിനിമയിൽ പവർഗ്രൂപ്പ് ഉണ്ടാകാം. അതിൽ സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ടാകാം. തനിക്ക് വരാനുള്ള സിനിമകൾ വരും. അതെ സമയം, സിനിമകളില്ലാതിരുന്ന സാഹചര്യങ്ങളുമുണ്ടായിട്ടുണ്ടെന്നും ശ്വേത വ്യക്തമാക്കി. കരാർ ഒപ്പിട്ട 9 സിനിമകൾ നഷ്ടപ്പെട്ടിട്ടുണ്ട്. സിനിമ കോൺക്ലേവ് പ്രശ്നത്തിന് പരിഹാരമല്ല. സ്ത്രീകൾ എന്തുകൊണ്ടാണ് സ്ത്രീകളെ സപ്പോർട്ട് ചെയ്യാത്തത്? നിയമം മാറേണ്ട സമയം…
സർക്കാർ പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെ നെടുമങ്ങാട് താലൂക്കിൽ പുതിയ രണ്ട് കേരളാ സ്റ്റോറുകൾ കൂടി പ്രവർത്തനം തുടങ്ങി. ഓണത്തിന് മുമ്പ് 1000 കെ സ്റ്റോറുകൾ തുറക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. നെടുമങ്ങാട് താലൂക്കിലെ മുക്കോലയ്ക്കലും വേങ്കോടും കെ സ്റ്റോർ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങൾ ആശ്രയിക്കുന്ന ദൈനംദിന സേവനങ്ങളും സാധനങ്ങളും റേഷൻ കടകളിലൂടെ ലഭ്യമാക്കുകയാണ് കെ സ്റ്റോറുകളുടെ പ്രവർത്തനത്തിലൂടെ ഉദ്ദേശിക്കുന്നത്. കെ സ്റ്റോറുകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകും. അമിതമായ വിലവർധനക്കെതിരെയുള്ള സർക്കാരിന്റെ ഇടപെടലുകളാണ് കെ സ്റ്റോറുകളെന്നും മന്ത്രി പറഞ്ഞു. നെടുമങ്ങാട് മുനിസിപ്പാലിറ്റി പരിധിയിൽ മുക്കോലയ്ക്കലുള്ള 260 നമ്പർ റേഷൻകടയും , കരകുളം ഗ്രാമപഞ്ചായത്തിലെ വേങ്കോട് സ്ഥിതിചെയ്യുന്ന 70 നമ്പർ റേഷൻ കടയുമാണ് കെ-സ്റ്റോറുകളായി മാറ്റിയത്. പശ്ചാത്തലസൗകര്യം വികസിപ്പിച്ചും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടുതൽ സേവനങ്ങൾ ഒരുക്കിയുമാണ് റേഷൻ കടകളെ കെ-സ്‌റ്റോറുകളാക്കുന്നത്. നിലവിൽ റേഷൻ കാർഡുകൾക്ക്…
ശരീരത്തിൽ മുഴുവനും ടാറ്റൂ കൊണ്ട് മൂടിയിരിക്കയാണ് അമേരിക്കക്കാരിയായ എസ്പെറൻസ് ലുമിനസ്ക ഫ്യൂർസിന. അമേരിക്കൻ ആർമിയിൽ നിന്നും വിരമിച്ച ആളാണ് ലുമിനസ്ക. ചരിത്രത്തിൽ ഏറ്റവുമധികം പച്ചകുത്തിയ സ്ത്രീ മാത്രമല്ല ബോഡി മോഡിഫിക്കേഷൻ വരുത്തി റെക്കോർഡിട്ടിരിക്കുകയാണ് 36 കാരിയായ ലുമിനസ്ക. ശരീരത്തിൽ 99.98 ശതമാനവും ടാറ്റൂ ചെയ്തിരിക്കയാണത്രെ. പത്ത് വർഷമെടുത്താണ് ലുമിനസ്ക ശരീരമാകെ മാറ്റിയെടുത്തത്. കൺപോളകളിൽ പച്ചകുത്തുകയും തലയോട്ടിയിൽ ഇംപ്ലാന്റുകൾ സ്ഥാപിക്കുകയും ചെയ്‌തെന്നാണ് റിപ്പോർട്ട് . 89 ബോഡി മോഡിഫിക്കേഷനാണ് അവൾ ഇതുവരെയായി ചെയ്തത്. ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം, യുഎസിലെ ബ്രിഡ്ജ്പോർട്ടിൽ നിന്നുള്ള 36 -കാരിയായ ലുമിനസ്ക തന്റെ തല മുതൽ കാൽ വരെ മനോഹരമായ ഡിസൈനുകളിൽ അലങ്കരിച്ചിരിക്കയാണ്. ‘അന്ധകാരത്തെ പ്രകാശമാക്കി മാറ്റുക’ എന്നതിൽ കേന്ദ്രീകരിച്ചാണ് തന്റെ ശരീരത്തെ താൻ ഇങ്ങനെ പരിഷ്കരിച്ചത് എന്നാണ് ലുമിനസ്ക പറയുന്നത്. പല്ലിലും നാക്കിലും കാൽപ്പാദത്തിന്റെ അടിയിലും വരെയാണ് ടാറ്റൂ.കൈകളിലും കാലുകളിലും കണ്ണിലും തലയോട്ടിലും ജനനേന്ദ്രിയത്തിലും വരെ ടാറ്റൂ ചെയ്തിട്ടുണ്ട് എന്നും പറയുന്നു. ’ഗിന്നസ് വേൾഡ് റെക്കോർഡ്…
കൊളംബോ: 2024 ഒക്ടോബര്‍ ഒന്നുമുതല്‍ ശ്രീലങ്കയിൽ വിസയില്ലാതെ പറക്കാം . ആറുമാസത്തേക്കാണ് ഈ ഇളവ്. ഇന്ത്യ ഉൾപ്പടെയുള്ള 35 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസയില്ലാതെ രാജ്യം സന്ദർശിക്കാമെന്ന് ശ്രീലങ്കൻ അധികൃതർ അറിയിച്ചു. “ഈ വിസ രഹിത പ്രവേശനം ആറ് മാസത്തേക്ക് ലഭ്യമാകും.” വാർത്താ ഏജൻസിയായ പിടിഐയെ ഉദ്ധരിച്ച് ടൂറിസം മന്ത്രി ഹരിൻ ഫെർണാണ്ടോ പറഞ്ഞു. ഇംഗ്ലണ്ട്, ജര്‍മനി, യു.എസ്, ചൈന അടക്കമുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് വിസ രഹിത യാത്രക്കുള്ള സൗകര്യം ശ്രീലങ്ക സാധ്യമാക്കിയത് . വിസ ലഭിക്കുന്നതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളിൽ നിന്ന് രക്ഷപ്പെടാന്‍ ഇതുവഴി സാധിക്കും. ശ്രീലങ്കയുടെ മൊത്തം വിദേശ വിനോദ സഞ്ചാരികളില്‍ 20 ശതമാനം പേരും ഇന്ത്യക്കാരാണ്. അതെ സമയം,കൂടുതല്‍ ഇന്ത്യന്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ശ്രീലങ്ക നേരത്തെ തന്നെ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇന്ത്യയില്‍ നിന്നും മറ്റ് ആറു രാജ്യങ്ങളില്‍ നിന്നുമുള്ള വിനോദസഞ്ചാരികള്‍ക്കുള്ള വിസ ഫീസ് 2023 ഒക്ടോബറില്‍ രാജ്യം ഒഴിവാക്കിയിരുന്നു. ഈ നയം 2024 മെയ് 31 വരെ നീട്ടുകയും ചെയ്തു. …
ചെന്നൈ: തമിഴ് നാട്ടിലെ വനിതാ പോലീസുകാർക്ക് ഒരു വർഷത്തെ പ്രസവാവധി അനുവദിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. കൂടാതെ അവധിക്ക് ശേഷം ജോലിയിൽ തിരികെ പ്രവേശിക്കുമ്പോൾ കുട്ടികളെ നോക്കുന്നതിനായി മൂന്ന് വർഷത്തേക്ക് അവർ ആവശ്യപ്പെടുന്ന സ്ഥലത്ത് നിയമനം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ അഭ്യർഥന മാനിച്ചാണ് വനിതാ പോലീസുകാർക്ക് ഈ ആവശ്യം നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. “നിങ്ങളുടെ കടമയും ഉത്തരവാദിത്തവും വളരെ വലുതാണ്. നിങ്ങൾ ജനങ്ങളെ സംരക്ഷിക്കണം. നിങ്ങളുടെ കർത്തവ്യങ്ങൾ അർപ്പണബോധത്തോടെ നിർവഹിക്കുക, കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിന് മാത്രമല്ല, കുറ്റകൃത്യങ്ങൾ തടയുന്നതിനും വേണ്ടിയും പ്രവർത്തിക്കുക.” സ്റ്റാലിൻ അഭ്യർഥിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾക്കെതിരെ വനിതാ പോലീസിന്റെ വൈദഗ്ധ്യം വർധിപ്പിക്കുമെന്നും അതുവഴി അവർക്ക് സൈബർ കുറ്റകൃത്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാനാകുമെന്നും സ്റ്റാലിൻ വ്യക്തമാക്കി. അതെ സമയം, മയക്കുമരുന്നും കുറ്റകൃത്യങ്ങളും ഇല്ലാത്ത സംസ്ഥാനമായി തമിഴ്നാടിനെ മാറ്റണമെന്നും സ്റ്റാലിൻ പറഞ്ഞു. നിയമലംഘനം നടത്തുന്ന കുറ്റവാളികളെ അറസ്റ്റ് ചെയ്യണം. ക്രമസമാധാനപാലനം മികച്ച രീതിയിൽ നടക്കുന്നതിനാലാണ് വ്യവസായ വികസനമുൾപ്പെടെ വിവിധ മേഖലകളിൽ…
മലയാള സിനിമയിലെ മുൻ നിര നടിമാരുടെ വിവിധ ചിത്രങ്ങൾ തിയേറ്ററുകളിലേക്ക് . വിവിധ ഭാഷകളിൽ നിന്നായി ഒമ്പത് ചിത്രങ്ങളാണ് വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്തിയത്. ഇതിൽ അഞ്ചും മലയാളത്തിൽ നിന്നാണ്. തമിഴിൽ നിന്ന് ഒന്നും ഹോളിവുഡില്‍ നിന്ന് മൂന്ന് ചിത്രങ്ങളും ബിഗ് സ്‌ക്രീനിലേക്കെത്തി. മഞ്ജു വാര്യര്‍, ഭാവന, മീര ജാസ്‍മിന്‍ എന്നിവരുടെ ചിത്രങ്ങൾ ഒന്നിച്ച് തിയറ്ററുകളില്‍ എത്തിയതിന്‍റെ ആവേശത്തിലാണ് പ്രേക്ഷകർ. അതെ സമയം മൂന്ന് ചിത്രങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മഞ്ജു വാര്യര്‍ പ്രധാന റോളിലെത്തുന്ന സൈജു ശ്രീധരന്‍ ചിത്രം ‘ഫൂട്ടേജ്’, ഭാവനയെ പ്രധാന കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ‘ഹണ്ട്’, മീര ജാസ്മിന്‍ പ്രധാന വേഷത്തിലെത്തുന്ന വി.കെ. പ്രകാശ് സംവിധാനം ചെയ്ത ‘പാലും പഴവും’, പ്രിയങ്ക നായരെ പ്രധാന കഥാപാത്രമാക്കി അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ‘കര്‍ണിക’ എന്നിവയാണ് ഇന്ന് റിലീസ് ചെയ്ത സിനിമകൾ. ഇവക്കൊപ്പം വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി…
ആലപ്പുഴ: അഞ്ച് സെന്റിൽ താഴെ ഭൂമിയുള്ളവരുടെ കെട്ടിട നിർമ്മാണ പെർമിറ്റ് അപേക്ഷ ദേശീയപാതാ സർവീസ് റോഡിലേക്കുള്ള ആക്സസ് പെർമിഷൻ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി നിഷേധിക്കരുതെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർദേശിച്ചു. ഒക്യുപൻസി സമയം ആകുമ്പോഴേക്കും ആക്സസ് പെർമിഷൻ ഹാജരാക്കിയാൽ മതി. ആലപ്പുഴ ജില്ലാ തദ്ദേശ അദാലത്തിൽ വന്ന പരാതി പരിഗണിച്ചാണ് പൊതുനിർദ്ദേശം നൽകാൻ തീരുമാനമായത്. സർക്കാർ ഭവന പദ്ധതി ഗുണഭോക്താക്കളുടെ പെർമിറ്റ് ആക്സസ് പെർമിഷന്റെ പേരിൽ നിഷേധിക്കരുതെന്ന് തിരുവനന്തപുരം അദാലത്തിൽ മന്ത്രി നിർദേശിച്ചിരുന്നു. അഞ്ച് സെന്റ് ഭൂമിയിൽ താഴെയുള്ള എല്ലാവർക്കുമായി ഈ നിർദ്ദേശം പരിഷ്കരിക്കാനാണ് ഇന്ന് തീരുമാനിച്ചത്. ആലപ്പുഴ പുറക്കാട് പഞ്ചായത്ത് മഠത്തിൽ പറമ്പ് ബാലചന്ദ്രൻ എന്നയാളുടെ പരാതിയിലാണ് നടപടി. കെട്ടിട നിർമ്മാണ പെർമിറ്റ് ഉടൻ അനുവദിക്കും, ഇതിന്റെ അടിസ്ഥാനത്തിൽ നിർമാണം നടത്താമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. English Summary : Do not deny the building permit application of…
ആലപ്പുഴ: രാജ്യത്തെ ഏറ്റവും മികവാർന്ന കലാലയങ്ങളിൽ 21 ശതമാനം കേരളത്തിലാണെന്നത് ഏറ്റവും അഭിമാനമുള്ള കാര്യമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. കേരളത്തിലെ 40 കലാലയങ്ങൾ രാജ്യത്തെ ഏറ്റവും മികച്ച 200 കലാലയങ്ങളിൽ ഉൾപ്പെടുന്നു. കേരള, എം.ജി. സർവകലാശാലകൾക്ക് നാഷണൽ അക്രഡിറ്റേഷൻ ആൻഡ് അസൈമെൻറ് കൗൺസിലിന്റെ എ ഡബിൾ പ്ലസ് അംഗീകാരം ലഭിച്ചതും ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം പുലർത്തുന്ന മികവിന്റെ ഉദാഹരണങ്ങൾ ആണ്. ചേർത്തല സെൻറ് മൈക്കിൾസ് കോളേജിലെ ക്ലാസ് റൂം കം എക്സാമിനേഷൻ ഹാള്‍ ആൻഡ് കോച്ചിംഗ് സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. എൻ.ഐ.ആർ.എഫ്. റാങ്കിംഗ് പട്ടികയിൽ കേരള സർവകലാശാല പൊതു സർവകലാശാലകളുടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്തും എം ജി കുസാറ്റ് സർവ്വകലാശാലകൾ പത്തും പതിനൊന്നും സ്ഥാനത്താണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഈ സർക്കാർ പ്രഥമ പരിഗണന നൽകുന്ന മേഖലയാണ് ഉന്നതവിദ്യാഭ്യാസം. കഴിഞ്ഞ സർക്കാർ കാലത്ത് പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ പരിഗണനയുടെ തുടർച്ചയായാണ് സർക്കാർ ഇത് നടപ്പാക്കുന്നതെന്നും…
വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും ഇന്ത്യന്‍ വംശജയുമായ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെതിരെ വ്യക്തിപരമായ ആക്രമണം തുടര്‍ന്ന് റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്. ശനിയാഴ്ച പെൻസിൽവാനിയയിൽ നടന്ന റാലിയിൽ വൈസ് പ്രസിഡൻ്റ് ഹാരിസിനെ അവതരിപ്പിക്കുന്ന ടൈം മാഗസിൻ കവർ പരാമർശിക്കുന്നതിനിടെയാണ് ട്രംപ് കത്തിക്കയറിയത് . ശാരീരിക സൗന്ദര്യത്തെ താരതമ്യം ചെയ്താണ് ട്രംപിന്റെ ഇത്തവണത്തെ അധിക്ഷേപം. കമലയെക്കാള്‍ കാണാന്‍ സുന്ദരനാണ് താനെന്നാണ് ശനിയാഴ്ച പെന്‍സില്‍വാനിയയില്‍ നടന്ന റാലിയില്‍ ട്രംപ് പറഞ്ഞത്. അടുത്തിടെ പുറത്തിറങ്ങിയ ടൈം മാഗസിനിലെ കമലാ ഹാരിസിന്റെ കവര്‍ചിത്രം ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ അധിക്ഷേപം. “ഞാൻ അവളെക്കാൾ വളരെ മികച്ചവനാണ്,” ട്രംപ് സ്വയമേ പുകഴ്ത്തുന്നു . ‘അവളേക്കാള്‍ കാണാന്‍ സുന്ദരനാണ് ഞാന്‍. ടൈം മാഗസിന്റെ കൈവശം അവളുടെ നല്ല ഒരു ചിത്രം പോലും ഇല്ല. കഴിവുള്ള ഒരു ചിത്രകാരനാണ് അവളെ വരച്ചത്. അവര്‍ അവളുടെ ഒരുപാട് ചിത്രങ്ങളെടുത്തുവെങ്കിലും ഒന്നും ശരിയായില്ല. അതുകൊണ്ടാണ് അവര്‍ക്ക് ചിത്രകാരനെ കൊണ്ടുവരേണ്ടിവന്നത്.’ -ഡൊണാള്‍ഡ്…
-കർഷക അവാർഡുകൾ വിതരണം ചെയ്തു -കതിർ ആപ്പ് ലോഞ്ചിംഗ് മുഖ്യമന്ത്രി നിർവഹിച്ചു -വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ചടങ്ങിൽ ആദരാഞ്ജലി കാർഷിക സ്വയംപര്യാപ്തത എന്നത് ഓരോ പൗരനും സ്വന്തം ഉത്തരവാദിത്തമായി കൂടി ഏറ്റെടുത്താൽ മാത്രമേ നമ്മൾ വിഭാവനം ചെയ്യുന്ന തരത്തിലുള്ള കാർഷിക മുന്നേറ്റം കൈവരിക്കാനാകൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചിങ്ങം ഒന്നിന് കർഷകദിനാചരണത്തോടനുബന്ധിച്ച് നടത്തിയ കർഷക അവാർഡ് വിതരണവും കതിർ ആപ്പ് ലോഞ്ചിംഗും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാർഷിക സ്വയംപര്യാപ്തത നമ്മുടെ സമ്പദ്ഘടനയുടെ സുസ്ഥിരമായ നിലനിൽപ്പിന് എത്രത്തോളം അനിവാര്യമാണെന്ന് നമ്മുടെ അയൽ രാജ്യങ്ങളുടെ അവസ്ഥ ഓർമ്മിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കാർഷിക സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉത്തരവാദിത്വപൂർണ്ണമായി ഏറ്റെടുക്കാൻ കൂടി ഈ കർഷകദിനാചരണം ഉപകരിക്കട്ടെ എന്നാശംസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ചിങ്ങം ഓണത്തിന്റെ മാത്രമല്ല വിളവെടുപ്പിന്റെ കൂടി മാസമാണ്. കാർഷിക സംസ്‌കൃതിയുമായി നമ്മുടെ ആഘോഷങ്ങൾക്കുള്ള അഭേദ്യമായ ബന്ധമാണ് ഇതു സൂചിപ്പിക്കുന്നത്. സാധാരണയായി ചിങ്ങമാസം സന്തോഷത്തിന്റെ കൂടി മാസമാണ്. കാരണം, മലയാളികളുടെ ദേശീയ ഉത്സവമായ ഓണം…
Subscribe to Updates
Get the latest creative news from FooBar about art, design and business.