മലയാള സിനിമയിലെ മുൻ നിര നടിമാരുടെ വിവിധ ചിത്രങ്ങൾ തിയേറ്ററുകളിലേക്ക് . വിവിധ ഭാഷകളിൽ നിന്നായി ഒമ്പത് ചിത്രങ്ങളാണ് വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്തിയത്. ഇതിൽ അഞ്ചും മലയാളത്തിൽ നിന്നാണ്. തമിഴിൽ നിന്ന് ഒന്നും ഹോളിവുഡില്‍ നിന്ന് മൂന്ന് ചിത്രങ്ങളും ബിഗ് സ്ക്രീനിലേക്കെത്തി.
മഞ്ജു വാര്യര്‍, ഭാവന, മീര ജാസ്മിന് എന്നിവരുടെ ചിത്രങ്ങൾ ഒന്നിച്ച് തിയറ്ററുകളില്‍ എത്തിയതിന്റെ ആവേശത്തിലാണ് പ്രേക്ഷകർ. അതെ സമയം മൂന്ന് ചിത്രങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
മഞ്ജു വാര്യര്‍ പ്രധാന റോളിലെത്തുന്ന സൈജു ശ്രീധരന് ചിത്രം ‘ഫൂട്ടേജ്’, ഭാവനയെ പ്രധാന കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ‘ഹണ്ട്’, മീര ജാസ്മിന് പ്രധാന വേഷത്തിലെത്തുന്ന വി.കെ. പ്രകാശ് സംവിധാനം ചെയ്ത ‘പാലും പഴവും’, പ്രിയങ്ക നായരെ പ്രധാന കഥാപാത്രമാക്കി അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ‘കര്‍ണിക’ എന്നിവയാണ് ഇന്ന് റിലീസ് ചെയ്ത സിനിമകൾ. ഇവക്കൊപ്പം വിഷ്ണു ഉണ്ണികൃഷ്ണന്, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹരിദാസ് ഒരുക്കിയ ‘താനാരാ’യും തിയറ്ററുകളില്‍ എത്തി.
