ഗുവാഹത്തി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയിട്ട് നാല് മണിക്കൂർ കഴിയുമ്പോൾ അസമിലും എൻ.ഡി.എ മുന്നിൽ. ആകെയുള്ള 14 സീറ്റുകളിൽ 11 എണ്ണത്തിലാണ് എൻഡിഎ ലീഡ് നിലനിർത്തുന്നത്.
ഇതിൽ ഒമ്പത് സീറ്റുകളിൽ ബിജെപി മുന്നിട്ടുനിൽക്കുമ്പോൾ സഖ്യകക്ഷികളായ യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലും അസം ഗണ പരിഷത്തും ഓരോ സീറ്റുകളിലും ലീഡ് രേഖപ്പെടുത്തുന്നു.
