Author: liv3M4layala

കൽപ്പറ്റ: വയനാട്ടിലും കോഴിക്കോട്ടും ഭൂമി കുലുക്കം. ഇരു സ്ഥലത്തു നിന്നും ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും പ്രകമ്പനവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറയുന്നു . വയനാട്ടിലെ വൈത്തിരി, നെൻമേനി, അമ്പലവയൽ പൊഴുതന, വെങ്ങപ്പള്ളി, പഞ്ചായത്തുകളിലെ പ്രദേശങ്ങളിലും കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പ്രദേശത്തും രാവിലെ 10 മണിയോടെയാണ് സംഭവം റിപ്പോ‍‍ർട്ട് ചെയ്തിരിക്കുന്നത്. അതേസമയം, കോഴിക്കോട് കുടരഞ്ഞിയിലും പ്രകമ്പനം ഉണ്ടായെന്ന് വിവരം. കൂടരഞ്ഞിയില്‍ ഭൂമിക്ക് അടിയിൽ നിന്ന് അസാധാരണ ശബ്ദം കേട്ടെന്നാണ് നാട്ടുകാരുടെ വെളിപ്പെടുത്തൽ. സംഭവമറിഞ്ഞ് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് പുറപ്പെട്ടു. ജനം പരിഭ്രാന്തിയിലാണ്. ജിയോളജിക്കൽ സ‍ർവേ ഓഫ് ഇന്ത്യ സംഭവം സ്ഥിരീകരിച്ചു. എന്നാൽ പ്രദേശത്ത് ഭൂകമ്പ സൂചനകളില്ലെന്ന കേരള ഡിസാസ്റ്റർ മാനേജ്മെൻ്റ് അതോറിറ്റി അറിയിച്ചു. വലിയ പ്രകമ്പനം എവിടെയും അനുഭവപ്പെട്ടിട്ടില്ലെന്നാണ് നാഷണൽ സീസ്മോളജി സെൻ്ററിനെ ഉദ്ധരിച്ച് കേന്ദ്ര കാലാവസ്ഥാ കേന്ദ്രവും അറിയിക്കുന്നത്. അമ്പലവയൽ, നെന്മേനി വില്ലേജിലെ പടിപ്പറമ്പ്, അമ്പുകുത്തി, എന്നിവിടങ്ങളിലാണ് കുലുക്കം അനുഭവപ്പെട്ടത്. എടയ്ക്കൽ ഗുഹ ഉൾപ്പെടുന്ന അമ്പുകുത്തി മലയുടെ താഴ്‌വാരങ്ങളിലാണ്…

Read More

ധാ​ക്ക: ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിൽ ബം​ഗ്ലാ​ദേ​ശി​ൽ ഇ​ട​ക്കാ​ല സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റു. നൊ​ബേ​ൽ സ​മ്മാ​ന ജേ​താ​വ് മു​ഹ​മ്മ​ദ് യൂ​നു​സ് സ​ർ​ക്കാ​രി​ന്‍റെ ത​ല​വ​നാ‌​യി സ​ത്യ​പ്ര​തി​ജ്ഞ ചെയ്ത് അ​ധി​കാ​രം ഏ​റ്റെ​ടു​ത്തു.16 അം​ഗ മ​ന്ത്രി​സ​ഭ​യാ​ണ് ചു​മ​ത​ല​യേ​റ്റ​ത്. സാ​ലി​ഹ് ഉ​ദ്ദീ​ൻ അ​ഹ​മ്മ​ദ്, ഡോ. ​ആ​സി​ഫ് ന​സ്രു​ൾ, ആ​സി​ഫ് മ​ഹ്മൂ​ദ്, ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ (റി​ട്ട) എം. ​സ​ഖാ​വ​ത് ഹു​സൈ​ൻ, ആ​ദി​ലു​ർ റ​ഹ്മാ​ൻ ഖാ​ൻ, ഹ​സ​ൻ ആ​രി​ഫ്, തൗ​ഹി​ദ് ഹു​സൈ​ൻ, സൈ​ദ റി​സ്വാ​ന ഹ​സ​ൻ, എം.​ഡി. ന​ഹി​ദ് ഇ​സ്ലാം, സു​പ്ര​ദീ​പ് ച​ക്മ, ഫ​രീ​ദ അ​ക്ത​ർ, ബി​ദാ​ൻ ര​ഞ്ജ​ൻ റോ​യ്, എ ​എ​ഫ് എം ​ഖാ​ലി​ദ് ഹ​സ​ൻ, നൂ​ർ​ജ​ഹാ​ൻ ബീ​ഗം, ഷ​ർ​മി​ൻ മു​ർ​ഷി​ദ്, ഫാ​റൂ​ഖ്-​ഇ-​അ​സം എ​ന്നി​വ​രാ​ണ് മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ൾ. അതെ സമയം മു​ഹ​മ്മ​ദ് യൂ​നു​സി​നെ ഇ​ട​ക്കാ​ല സ​ര്‍​ക്കാ​രി​ന്‍റെ ത​ല​വ​നാ​ക്ക​ണ​മെ​ന്ന് സം​വ​ര​ണ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ വി​ദ്യാ​ര്‍​ഥി നേ​താ​ക്ക​ൾ നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പി​ന്നാ​ലെ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷ​ഹ​ബു​ദ്ദീ​ൻ ആ​ണ് മു​ഹ​മ്മ​ദ് യൂ​നു​സി​നെ ഇ​ട​ക്കാ​ല സ​ർ​ക്കാ​രി​ന്‍റെ മേധാവിയായി പ്രഖ്യാപിച്ചത് . സം​വ​ര​ണ​വി​രു​ദ്ധ പ്ര​തി​ഷേ​ധം അനിയന്ത്രിതമായതോടെ…

Read More

തി​രു​വ​ന​ന്തപു​രം: വ​യ​നാ​ട്ടി​ലുണ്ടായ ഉരുൾ ​ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ത്ത​വ​ണ സം​സ്ഥാ​ന​ത്ത് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ഒ​ഴി​വാ​ക്കി. തി​രു​വ​ന​ന്ത​പു​ര​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണം വാ​രാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ അ​ട​ക്കം ടൂ​റി​സം വ​കു​പ്പി​ന്‍റെ മുഴുവൻ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളും സ​ര്‍​ക്കാ​ര്‍ റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. ചാ​മ്പ്യ​ന്‍​സ് ബോ​ട്ട് ലീ​ഗും ഒ​ഴി​വാ​ക്കി​യ​താ​യി മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് അ​റി​യി​ച്ചു. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ദു​ര​ന്ത​മാ​ണ് വ​യ​നാ​ട്ടിൽ സംഭവിച്ചത് . നിരവധിപേരുടെ ജീ​വ​ന്‍ ന​ഷ്ട​മാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഓണാ​ഘോ​ഷ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. അതെ സമയം,വ​യ​നാ​ടി​ന്‍റെ പു​ന​ര​ധി​വാ​സ​ത്തി​ന് വേ​ണ്ടി​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ച്ച് കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. English Summary:  Wayanad landslide ; Onam celebration was cancelled in Kerala, says muhammad riyas

Read More

സ്‌നേഹപൂർവ്വം പ്രോത്സാഹനവും പിന്തുണയും നൽകിയാൽ ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുൻ നിരയിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്ന് രജിസ്ട്രേഷൻ, മ്യൂസിയം പുരാരേഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. ജില്ലയിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും സവിശേഷ തിരിച്ചറിയൽ കാർഡ് (യു ഡി ഐ ഡി) നൽകുന്നതുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഭിന്നശേഷിക്കാരെ വീടിനുള്ളിൽ തന്നെ നിർത്താതെ അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കുടുംബാംഗങ്ങൾ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. ജില്ലയിൽ തൻമുദ്ര സവിശേഷ തിരിച്ചറിയിൽ കാർഡ് രജിസ്‌ട്രേഷൻ ക്യാമ്പുകൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ അങ്കണവാടി തലത്തിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് എൻ എസ് എസ് അംഗങ്ങൾക്ക് പരിശീലനം നൽകും. യോഗത്തിൽ സബ് കലക്ടർ സന്ദീപ് കുമാർ, കണ്ണൂർ കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി ഷമീമ ടീച്ചർ, ജില്ലാ സാമൂഹ്യനീതി ഓഫീസർ പി  ബിജു, കെ എസ് എസ് എം ജില്ലാ കോ ഓർഡിനേറ്റർ കെ…

Read More

മലപ്പുറം:  ജില്ലയിലെ വിവിധ പദ്ധതികള്‍ക്ക് തീരദേശ നിയന്ത്രണ നിയമമനുസരിച്ചുള്ള (സി.ആര്‍.ഇസെഡ്) അനുമതി ലഭ്യമാക്കുന്നതിന് പഠനം നടത്തി പാരിസ്ഥിതിക ആഘാത നിര്‍ണയ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഏജന്‍സിയെ തിരഞ്ഞെടുക്കുന്നു. തവനൂര്‍ നിയോജക മണ്ഡലത്തിലെ  നായര്‍തോട് പാലം, താനൂര്‍ നിയോജക മണ്ഡലത്തിലെ അഞ്ചുടി- കുണ്ടുങ്ങല്‍ പാലം, വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ മുദിയം പാലം എന്നീ പദ്ധതികള്‍ക്കാണ് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ എജ്യുക്കേഷന്‍ ആന്റ് ട്രെയിനിങിനു (NABET) കീഴിലെ അക്രഡിറ്റഡ് ഏജന്‍സികള്‍ക്ക് അപേക്ഷിക്കാം. ഓരോ പദ്ധതികള്‍ക്കുമായി വെവ്വേറെ ക്വട്ടേഷന്‍ സമര്‍പ്പിക്കണം. ആഗസ്റ്റ് 30 ന് വൈകീട്ട് മൂന്നു മണിക്കു മുമ്പായി ക്വട്ടേഷന്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: കെ.ആര്‍.എഫ്ബി- പി.എം.യു എക്സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ബില്‍ഡിങ് നമ്പര്‍: 17/620, റിങ് റോഡ്, ഷൊര്‍ണ്ണൂര്‍, 679121. ഫോണ്‍: 9400322678. English Summary :  Agency is selected for environmental impact assessment

Read More

നിധി കണ്ടെത്താനായി ലോകത്തിന്റെ നാനാഭാഗങ്ങളിൽ അത്യപൂർവ സംവിധാനങ്ങൾ ഉപയോഗിക്കുന്നവർ ഇന്ന് വളരെ കൂടുതലാണ്. അത്തരത്തിൽ നമീബിയയിലെ പ്രകൃതിദത്ത ധാതുക്കളെ അന്വേഷിക്കുന്ന ക്യൂറി കാൾഡ്വെല്ലും മകന്‍റെയും സമൂഹ മാധ്യമ പേജായ ‘ഫാദർ സണ്‍ മിനെറല്‍സ്’ എന്ന ഇൻസ്റ്റാഗ്രാം പേജില്‍ കഴിഞ്ഞ ദിവസം പങ്കുവച്ച വിഡിയോയാണ് വൈറലാകുന്നത് . നമീബിയയിലേക്കുള്ള യാത്രയ്ക്കിടെ ഒരു ഖനിയിൽ നിന്നാണ് ഈ അത്യപൂര്‍വ്വ കല്ല് കണ്ടെത്തിയതെന്ന് വീഡിയോയില്‍ പറയുന്നു. ഒരു പാറയുടെ ഒരു ഭാഗം പൊട്ടിച്ച് നീക്കാന്‍ ശ്രമിക്കുന്നതായി കാണാം. തുടർന്നുള്ള കാഴ്ചയില്‍ തിളങ്ങുന്ന പര്‍പ്പിള്‍ ക്രിസ്റ്റല്‍ കാണപ്പെടുന്നു. “ഇത് നമീബിയയിലേക്കുള്ള യാത്രയ്ക്കിടെ ഖനിയിൽ നിന്ന് നേരിട്ട് ലഭിച്ചത്.” എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. പര്‍പ്പിള്‍ നിറത്തിലുള്ള ഈ കല്ല് ‘അമേത്തിസ്റ്റ് സ്റ്റോൺ’ (Amethyst Stone) എന്നാണ് അറിയപ്പെടുന്നത്. ‘ജമുനിയ രത്‌ന’ (Jamunia Ratna) എന്നും പേരുണ്ട്. View this post on Instagram A post shared by Curry Caldwell (@father_son_minerals) ക്വാർട്സിന്‍റെ…

Read More

തെ​ലു​ങ്ക് സൂ​പ്പ​ര്‍ താ​രം നാ​ഗ​ചൈ​ത​ന്യ​യും ബോ​ളി​വു​ഡ് ന​ടി ശോ​ഭി​ത ധൂ​ലി​പാ​ല​യും വി​വാ​ഹി​ത​രാ​കു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​രു​വ​രു​ടെ​യും വി​വാ​ഹ​നി​ശ്ച​യം ഇ​ന്നു ന​ടന്നു.ഇ​രു​വ​രും ക​ഴി​ഞ്ഞ കു​റ​ച്ചു കാ​ല​ങ്ങ​ളാ​യി ഡേ​റ്റിം​ഗി​ലാ​ണെ​ന്ന് വാർത്തകൾ പ്രചരിച്ചിരുന്നു . എ​ന്നാ​ൽ ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ​ക്കെ​തി​രേ ര​ണ്ടു​പേ​രും നിശബ്ദത പാലിച്ചു . കൂടാതെ ഇ​രു​വ​രും ഒ​ന്നി​ച്ചു​ള്ള അ​വ​ധി​ക്കാ​ല ആ​ഘോ​ഷ ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വ​ന്ന​തോ​ടെ സം​ശ​യം ബ​ല​പ്പെ​ട്ടി​രു​ന്നു. View this post on Instagram A post shared by Manish Malhotra Vows (@manishmalhotravows) ഇ​രു​വ​രും വിവാഹിതരാകുമെന്ന വാ​ര്‍​ത്ത നാ​ഗ​ചൈ​ത​ന്യ ത​ന്നെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ആ​രാ​ധ​ക​രെ അ​റി​യി​ച്ചേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.അതെ സമയം ,2017ലാ​യി​രു​ന്നു ന​ടി സ​മാ​ന്ത​യു​മാ​യി നാ​ഗ​ചൈ​ത​ന്യ​യു​ടെ ആ​ദ്യ​വി​വാ​ഹം. നാ​ലു വ​ര്‍​ഷ​ത്തെ ദാ​മ്പ​ത്യ​ത്തി​ന് ശേ​ഷം 2021ലാ​ണ് ഇ​രു​വ​രും വി​വാ​ഹ​മോ​ചി​ത​രാ​യി . ഇ​തി​നു​ശേ​ഷ​മാ​യി​രു​ന്നു ശോ​ഭി​ത​യു​മാ​യി നാ​ഗ​ചൈ​ത​ന്യക്ക് ബന്ധമുണ്ടെന്ന വാ​ര്‍​ത്ത​ക​ള്‍ പു​റ​ത്തു​വ​ന്ന​ത്. English Summary:  Naga Chaitanya and Sobhita Dhulipala embraced tradition and heritage through their outfits for the engagement ceremony.

Read More

തമിഴ്‌നാട്ടിൽ മൂന്ന് മണിക്കൂർ തുടർച്ചയായി ഭരതനാട്യം അവതരിപ്പിച്ച് ലഭിച്ച തുക സമാഹരിച്ച് വയനാടിനായി നൽകി ബാലിക. തമിഴ്‌നാട് കള്ളക്കുറിച്ചി തിരുക്കോവില്ലൂർ സ്വദേശി ബാലമുരുകൻറെയും ദേവിയമ്മയുടെയും മകളായ 13 വയസുകാരി ഹരിണി ശ്രീയാണ് തുടർച്ചയായി മൂന്ന് മണിക്കൂർ ഭരതനാട്യം അവതരിപ്പിച്ച് തുക സമാഹരിച്ചത്. ഇതോടൊപ്പം കയ്യിൽ സൂക്ഷിച്ച തുകയും ചേർത്ത് 15000 രൂപയാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. ഇത് മാതൃകാപരമാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആറ് വർഷമായി ഭരതനാട്യം അഭ്യസിക്കുന്ന ഹരിണിശ്രീ ലോകസമാധാനത്തിനായി തുടർച്ചയായി തിരുവണ്ണാമലയ്ക്ക് ചുറ്റും ഭരതനാട്യം അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു. English Summary : A Tamil girl gave the money she got from performing Bharatanatyam to the distress relief fund.

Read More

തിരുവനന്തപുരം : വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിൽ നിന്നും ഇന്നും നിരവധി സംഭാവനകൾ ലഭിച്ചു. വട്ടിയൂർക്കാവ് ഗവൺമെൻ്റ് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി മിയ എൽ എം, പിറന്നാളാഘോഷം മാറ്റിവെച്ച് അതിനായി കരുതി വെച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഒന്നാം ക്ലാസുകാരി അഹാന ആമി അജിത്തും മൂന്നാം ക്ലാസുകാരി ദക്ഷിണ എ ആറും കുടുക്കയിലെ സമ്പ്യാദ്യമാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. കേന്ദ്രീയ വിദ്യാലയയിലെ രണ്ടാം ക്ലാസുകാരി നജ ഫാത്തിമയും തൻ്റെ കുഞ്ഞ് സമ്പാദ്യം നിധിയിലേക്ക് നൽകി. അധ്യാപകരോടൊപ്പം എത്തിയ കുട്ടികൾ ജില്ലാ കളക്ടർ അനുകുമാരിക്ക് തുക കൈമാറി. English Summary:  Students contribute to the chief minister’s distress relief fund

Read More

വയനാട് : ദുരന്തമേഖലയിൽ മികച്ച രീതിയിൽ മാലിന്യ സംസ്കരണം പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വയനാട് ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്ന് 110 ഓളം ഹരിത കർമ്മ സേനാംഗങ്ങൾ സേവനം നൽകുന്നു. ക്യാമ്പുകളിലും വിവിധ മേഖലകളിലുമായി 112 മാലിന്യ ശേഖരണ ബിന്നുകൾ സ്ഥാപിക്കുകയും ദുരന്ത മേഖലയിലും ക്യാമ്പുകളിലുമായി 46 ബയോ ടോയ്‌ലെറ്റുകൾ സ്ഥാപിച്ചു. കല്പറ്റ നഗരസഭയിലെ 10 കെ.എൽ.ഡി കപ്പാസിറ്റിയുള്ള കക്കൂസ് മാലിന്യ സംസ്‌കരണ പ്ലാന്റ് ഉപയോഗിക്കപ്പെടുന്നു. അജൈവ മാലിന്യം ശേഖരിക്കുന്നതിനായി 4 മിനി എം.സി.എഫുകൾ സ്ഥാപിച്ചിട്ടുണ്ട്. ജൈവ മാലിന്യ സംസ്‌കരണത്തിനായി കല്പറ്റ നഗരസഭയുടെ വിൻഡ്രോ കമ്പോസ്റ്റ് സംവിധാനവും അജൈവ മാലിന്യ പരിപാലനത്തിനായി എം.സി.എഫ് സംവിധാനവും ഉപയോഗപ്പെടുത്തുന്നു. ക്യാമ്പുകളിലെ ഖരദ്രവ മാലിന്യ സംസ്‌കരണത്തിനായി പുതിയ കമ്പോസ്റ്റ് പിറ്റുകളും സോക്ക് പിറ്റുകളും നിർമ്മിച്ചിട്ടുണ്ട്. 44.02 ടൺ അജൈവ മാലിന്യവും, 9.9 ടൺ ജൈവ മാലിന്യവും, 0.28 ടൺ സാനിറ്ററി മാലിന്യവും, 2.6 ടൺ ബയോ മെഡിക്കൽ മാലിന്യവും, 101.3 കിലോ ലിറ്റർ ശൗചാലയ മാലിന്യവും 11.19 ടൺ…

Read More