തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പകള്‍ ബാങ്കുകള്‍ എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതിന്റെ ബാധ്യത ബാങ്കുകള്‍ തന്നെ വഹിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാങ്കേഴ്സ് സമിതിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാർ ബാധ്യത ഏറ്റെടുക്കേണ്ട അവസ്ഥയില്ല. ഇത് ബാങ്കുകള്‍ക്ക് താങ്ങാവുന്ന തുകയേയുള്ളൂ.
പലിശ ഇളവ്, തിരിച്ചടവിനുള്ള കാലാവധി നീട്ടൽ, ഇതൊന്നും പരിഹാര മാർഗമല്ല. ദുരന്തം നടന്ന പ്രദേശത്തെ മുഴുവൻ കടങ്ങളും പൂർണമായും എഴുതിത്തളളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . കടബാധ്യത സർക്കാർ ബാധ്യത ഏറ്റെടുക്കേണ്ട അവസ്ഥ ഇല്ല. ബാങ്കുകൾക്ക് തന്നെ അത് വഹിക്കണം. ബാങ്കുകൾക്ക് താങ്ങാവുന്ന തുക മാത്രമേ വായ്പ ഇനത്തിലുളളുവെന്നും മാതൃകാ പരമായ നടപടികൾ സ്വീകരിക്കണമെന്നും എസ്എൽബിസി (ബാങ്കേഴ്സ് സമിതി)യോഗത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേരളാ ബാങ്കിന്റെ മാതൃക എല്ലാവരും സ്വീകരിക്കണം. പലിശയിളവ്, തിരിച്ചടവ് കാലാവധി നീട്ടല്‍ തുടങ്ങിയവ പരിഹാരമാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.സര്‍ക്കാര്‍ ദുരന്തബാധിതര്‍ക്ക് നല്കിയ അടിയന്തരസഹായത്തില്നിന്ന് ഇഎംഐ തുക പിടിച്ച കേരള ഗ്രാമീൺ ബാങ്കിന്റെ നടപടിയെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. സഹായധനത്തില്‍നിന്ന് ഇഎംഐ പിടിച്ചത് ശരിയായില്ല. ബാങ്കുകള്‍ ഈ ഘട്ടത്തില്‍ യാന്ത്രികമാകരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
English Summary: Banks should write off the entire debt of Wayanad disaster victims,says Chief Minister
