വയനാട് : മുണ്ടക്കൈ-ചൂരല്‍മല ദുരന്തം അതിജീവിച്ചവരില്‍ തുലത്യാ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ ജില്ലാ സാക്ഷരതാ മിഷന് ഓഫീസില്‍ അറിയിക്കണം. സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ട നിലവിലെ പഠിതാക്കള്‍ക്കും മുന്ക്കാല പഠിതാക്കള്‍ക്കും നാല്, ഏഴ്, പത്ത്, ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കും. തുലത്യാ രജിസ്ട്രേഷന് നടത്തിയ മുഴുവന്‍ പഠിതാക്കളെയും നേരിട്ടോ ഫോണ്‍ മുഖേന ബന്ധപ്പെടും. സര്‍ട്ടിഫിക്കറ്റ് നഷ്ട്ടപ്പെട്ടവരുടെ വിവരങ്ങള്‍ ജില്ലാ ഓഫീസിലോ, നോഡല്‍ പ്രേരക്, മേപ്പാടി-മുപ്പെനാട്-കല്‍പ്പറ്റ നഗരസഭാ പരിധികളിലെ ചുമതലയുള്ള പ്രേരക്മാരെ അറിയിക്കണം. ഫോണ്‍- 9446630185, 9497644334, 9744631001, 9526028354
English Summary: Those who have lost the equivalence certificate should inform
