പുതു തലമുറ കടുത്ത സമ്മർദ്ദത്തിലൂടെയാണ് കടന്ന് പോകുന്നത് . അത് കൂടുതലും പ്രകടമാകുന്നത് മെട്രോ പൊളിറ്റൻ നഗരങ്ങളിൽ താമസിക്കുന്നവരാണെന്നതിൽ സംശയമില്ല .ഇപ്പോഴിതാ സമൂഹ മാധ്യമത്തിൽ പങ്കു വെച്ച ബെoഗളൂരുവിൽ നിന്നുള്ള വാർത്തയാണ് ചർച്ചയാകുന്നത്. ബെംഗളൂരു ടെക്കികള്‍ കടുത്ത ഏകാന്തതയിലാണെന്ന കുറിപ്പ് വൈറലാവുകയാണ് .
ബിഐടിഎസ് പിലാനിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ’ എക്സ്’ സമൂഹ മാധ്യമ കൂട്ടായ്മയില്‍ പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചാ വിഷയം. ബെംഗളൂരുവില്‍ തൊഴില്‍ തേടിയെത്തിയ പുതിയ തലമുറ, പ്രത്യേകിച്ചും ഐടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ നേരിടുന്ന ബദ്ധിമുട്ടുകളെ കുറിച്ചുള്ള ചര്‍ച്ചയായി അത് മാറി. ലൈഫ് സ്റ്റൈൽ ,ഒറ്റപ്പെടൽ, അസന്തുലിതമായ ജോലി, മാനസികവും ശാരീരികവുമായി നേരിടുന്ന പ്രത്യാഘാതങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് ഹർഷ് എന്ന യുവാവാണ് തന്റെ എക്സ് ഹാന്റിലില്‍ ഇത്തരത്തിൽ കുറിച്ചത് .
“ബെംഗ്ലൂരിലെ ഭൂരിഭാഗം ടെക്കികളും വളരെ ഏകാന്തതയിലാണ്. കുടുംബത്തിൽ നിന്ന് അകന്ന് താമസിക്കുന്നവർ , അവർക്ക് യഥാർത്ഥ സുഹൃത്തുക്കളില്ല, ട്രാഫിക്കിൽ കുടുങ്ങിക്കിടക്കുന്നു, ഉയർന്ന വാടക, കുട്ടികൾക്ക് മികച്ച മൂല്യങ്ങൾ ലഭിക്കുന്നില്ല, സമപ്രായക്കാർ സ്റ്റാറ്റസ് ഗെയിമുകളിൽ, ടെക്ക് മീറ്റ്-അപ്പുകൾ, കോഫിയും മദ്യവും ഉപയോഗിച്ച് ശരീരം തളർത്തുന്നു, മുടികൊഴിച്ചില്‍, വീര്‍ക്കുന്ന വയർ, ഉയർന്ന നികുതി…,” ഇങ്ങനെ ഓരോ ദിവസവും നേരിടുന്ന, ജീവിതത്തെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങള്‍ …അദ്ദേഹം കുറിച്ചു.
Most techies in Bangalore are pretty lonely. Away from family, no real friends, stuck in traffic, high rents, children not getting good values, peers into status games, cringe tech meet-ups, shoves body with coffee & alcohol, hair-loss, tummies popping out & pays highest taxes.
— harsh (@harshwsingh) July 23, 2024
‘ഇതുമായി നിരവധി ആളുകൾ ബന്ധപ്പെടുന്നത് എന്നെ കൂടുതൽ ഭയപ്പെടുത്തുന്നു. ഇത് നിങ്ങളുടെ ഉയർത്തെഴുന്നേൽക്കാനുള്ള കോളായി പരിഗണിക്കൂ, ചില നടപടികളെടുക്കൂ സുഹൃത്തുക്കളെ. നിങ്ങളുടെ ആരോഗ്യവും കുടുംബവും തകർന്നോ?” ഹർഷില്‍ എഴുതി.
‘എനിക്കും പണ്ട് ഇതുപോലെ ഏകാന്തത അനുഭവപ്പെട്ടിരുന്നു. പിന്നെ എന്റെ ആരോഗ്യം ഒട്ടും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. എങ്ങനെയോ ഒരു ‘വർക്ക് ഫ്രം ഹോം’ ജോലിയിൽ പ്രവേശിച്ചു. പിന്നെ ഒരു വർഷത്തോളം ഞാൻ രോഗ ബാധിതനായിരുന്നു, കാരണം നഗരങ്ങളിൽ ഞാൻ വളർത്തിയ ശീലം എന്നെ അവിടെ എത്തിച്ചു. ശരീരം പ്രവർത്തിച്ചില്ല. ഇപ്പോൾ ഞാൻ എന്റെ കുടുംബത്തോടൊപ്പം താമസിക്കുന്നു.
‘ ഒരു കാഴ്ചക്കാരന് തന്റെ അനുഭവം കുറിക്കുന്നു .
‘ഇത് ടെക്കികളുടെ മാത്രം കാര്യമല്ല, ഈ തലമുറ ഇത്തരം കുഴപ്പങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. അവർ വിദ്യാർത്ഥികളായാലും എഞ്ചിനീയർമാരായാലും ജോലി ചെയ്യുന്ന പ്രൊഫഷണലുകളായാലും.’ മറ്റൊരാൾ പറയുന്നു .
പിന്നാലെ ചെറിയ ടിപ്സുമായി നിരവധി സമൂഹ മാധ്യമ സുഹൃത്തുക്കളെത്തി. ചിലര്‍ യാത്രകള്‍ പോകാന്‍ നിര്‍ദ്ദേശിച്ചു. മറ്റ് ചിലര്‍ യോഗയും ജിമ്മും വര്‍ക്കൌണ്ടുകളും ചെയ്യണമെന്ന നിർദ്ദേശവും നൽകി .
