തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് വയനാട്ടിൽ പ്രകൃതിക്ഷോഭം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജൂലൈ 23ന് തന്നെ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാദം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ.
ഉരുൾപൊട്ടലിന് മുന്നോടിയായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ജില്ലയിൽ ഓറഞ്ച് അലർട്ട് മാത്രമാണ് നൽകിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നിരുന്നാലും, ജില്ലയിൽ 500 മില്ലിമീറ്ററിലധികം മഴ ലഭിച്ചു, ഇത് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചതിലും വളരെ കൂടുതലാണ്. ചൊവ്വാഴ്ച രാവിലെ ഉരുൾപൊട്ടലുണ്ടായതിന് ശേഷമാണ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതെ സമയം ,കുറ്റപ്പെടുത്തലിനുള്ള സമയമല്ല ഇതെന്നും ഷായുടെ പരാമർശങ്ങളെ എതിർക്കുന്ന രീതിയിലല്ല താൻ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. റെഡ് അലർട്ട് 24 മണിക്കൂറിനുള്ളിൽ 20 സെൻ്റിമീറ്ററിൽ കൂടുതൽ കനത്തതോ അതിശക്തമായതോ ആയ മഴയെ സൂചിപ്പിക്കുന്നു, ഓറഞ്ച് അലർട്ട് എന്നാൽ അതിശക്തമായ മഴ (6 സെൻ്റീമീറ്റർ മുതൽ 20 സെൻ്റീമീറ്റർ വരെ) എന്നാണ് അർത്ഥമാക്കുന്നത്.
നേരത്തെ, കേരള സർക്കാർ മുൻകൂർ മുന്നറിയിപ്പ് ശ്രദ്ധിച്ചില്ലെന്നും ദേശീയ ദുരന്തനിവാരണ സേന (എൻഡിആർഎഫ്) ബറ്റാലിയനുകൾ സംസ്ഥാനത്ത് എത്തിയിട്ടും മുന്നറിയിപ്പ് ലഭിച്ചില്ലെന്നും ഷാ രാജ്യസഭയിൽ നേരത്തെ അവകാശപ്പെട്ടു.
ജൂലൈ 30ന് ഉണ്ടായ ഉരുൾപൊട്ടലിന് ഏഴ് ദിവസം മുമ്പ് സംസ്ഥാനത്തിന് മുന്നറിയിപ്പ് നൽകിയിരുന്നതായി ഷാ പറഞ്ഞു. ജൂലൈ 24ന് മറ്റൊരു മുന്നറിയിപ്പ് കൂടി നൽകിയിരുന്നു.എൻഡിആർഎഫ് ടീമുകൾ അവിടെ ഇറങ്ങിയ ഉടൻ തന്നെ കേരള സർക്കാർ സ്വയം ജാഗ്രത പാലിക്കുകയും നടപടിയെടുക്കുകയും ചെയ്തിരുന്നെങ്കിൽ, നഷ്ടം കുറയ്ക്കാമായിരുന്നു, ആഭ്യന്തര മന്ത്രി അവകാശപ്പെട്ടു.
പ്രകൃതിക്ഷോഭത്തെക്കുറിച്ച് കേരളത്തിന് മുന്നറിയിപ്പ് ഉണ്ടായിരുന്നുവെന്ന് അമിത് ഷാ ആരോപിച്ച സന്ദർഭത്തിലാണ് കേരള മുഖ്യമന്ത്രിയുടെ പ്രതിവാദം . ജൂലൈ 23 ന് പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു. ഒരാഴ്ച മുൻപ് എൻഡിആർഎഫ് സംഘത്തെ അയച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു . ഇത് രാഷ്ട്രീയ വാഗ്വാദത്തിനുള്ള സമയമല്ലെന്ന ആമുഖത്തോട് കൂടിയാണ് കേന്ദ്രത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നത്. അതേസമയം, വയനാട്ടിലെ സ്ഥിതി ചർച്ച ചെയ്യാൻ അമിത് ഷാ യോഗം വിളിച്ചു.
മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ നടപടിയെടുത്തിരുന്നെങ്കിൽ വലിയ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു.കേന്ദ്ര സര്‍ക്കാര്‍ വയനാട്ടിലെ ജനതക്കൊപ്പം നില്‍ക്കുമെന്നും സാധ്യമായ എല്ലാ ഇടപെടലും നടത്തുമെന്നും അമിത് ഷാ പറഞ്ഞു. ദുരന്തത്തിൽ കേരളത്തിനൊപ്പം കേന്ദ്രം ഉണ്ടാകുമെന്നും രാഷ്ട്രീയ ഭിന്നത മറന്ന് കേരളത്തിനൊപ്പം നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
English Summary : The Center issued a disaster warning to the state; the Chief Minister refuted Amit Shah’s argument.
