മൂന്നാം മോദി സർക്കാറിന്റെ ആദ്യ ബജറ്റിന്മേൽ നടന്ന ചർച്ചയിൽ സംസാരിക്കവെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം ലോക് സഭയിൽ കൂട്ട ചിരിപ്പടർത്തി. സഭയിൽ നടന്ന ചൂടൻ വാദപ്രതിവാദങ്ങൾക്കിടെ ബജറ്റിന്റെ ഭാഗമായ പരമ്പരാഗത ‘ഹൽവ മുറിക്കൽ’ ചടങ്ങിനെ കുറിച്ച് രാഹുൽ നടത്തിയ പരാമർശത്തിൽ ധനകാര്യ മന്ത്രി നിർമല സീതാരാമന്റെ ചിരിയാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്നത് . പരമ്പരാഗത ‘ഹൽവ’ ചടങ്ങിൽ ദലിതുകളുടെയും മറ്റ് പിന്നോക്ക വിഭാഗങ്ങളുടെയും ആദിവാസികളുടെയും അഭാവത്തെയും വിവേചനത്തെയുംകുറിച്ച് നടത്തിയ പരാമർശത്തിലാണ് രാഹുൽ ഗാന്ധി സഭയിൽ അപഹാസ്യനായത് .
പട്ടികജാതി, പട്ടികവർഗ, ഒബിസി എന്നിവരെ സർക്കാർ അവഗണിച്ചുവെന്നാരോപിച്ച പ്രതിപക്ഷ നേതാവിൻ്റെ വിമർശനത്തിന് ബിജെപി തിരിച്ചടിച്ചു, കോൺഗ്രസിൻ്റെ ചരിത്രം ഈ സമുദായങ്ങൾക്ക് സംവരണം തടസ്സപ്പെടുത്തുന്ന സംഭവങ്ങളാൽ നിറഞ്ഞതാണെന്ന് അവകാശപ്പെട്ടു. കോൺഗ്രസ് ഹിന്ദു വിരുദ്ധരാണെന്നും ആരോപിച്ചു.
#WATCH | In Lok Sabha, LoP Rahul Gandhi shows a poster of the traditional Halwa ceremony, held at the Ministry of Finance before the Budget session.
He says, “Budget ka halwa’ is being distributed in this photo. I can’t see one OBC or tribal or a Dalit officer in this. Desh ka… pic.twitter.com/BiFRB0VTk3
— ANI (@ANI) July 29, 2024
20 ഓഫീസർമാർ ഇന്ത്യയുടെ ബജറ്റ് തയ്യാറാക്കിയിട്ടുണ്ട്, അതിൽ ഒരു ന്യൂനപക്ഷവും ഒരു ഒബിസിയും മാത്രമേയുള്ളൂ. ബജറ്റിൽ ഹൽവ വിതരണം ചെയ്യുന്നു, പക്ഷേ രാജ്യത്തെ 73% ജനങ്ങളും അതിൽ ഉൾപ്പെട്ടിട്ടില്ല. ഹൽവ ചടങ്ങിൻ്റെ ചിത്രം പ്രദർശിപ്പിച്ചുകൊണ്ട് രാഹുൽ ചൂണ്ടിക്കാട്ടി .അപ്പോഴാണ് ധനമന്ത്രിയുടെ നിയന്ത്രണം വിട്ട് മുഖം പൊത്തിച്ചിരിച്ചത് .എന്നാൽ ഈ പ്രതികരണം കോൺഗ്രസ് നേതാവിനിഷ്ടമായില്ല.
“ധനമന്ത്രി ചിരിക്കുന്നു. ഇത് തികച്ചും ആശ്ചര്യകരമാണ്. ഇത് ചിരിക്കേണ്ട കാര്യമല്ല, മാഡം. ഇത് ജാതി സെൻസസിനെക്കുറിച്ചാണ്. ഇത് രാജ്യത്തെ മാറ്റും,” രാഹുൽ പറഞ്ഞു .
വൻകിട ബിസിനസ്സുകളുടെ ചട്ടക്കൂട്, ജനാധിപത്യ ഘടനയെ തകർക്കുന്ന രാഷ്ട്രീയ കുത്തക, ആഴത്തിലുള്ള ഭരണകൂടം അല്ലെങ്കിൽ ഏജൻസികൾ എന്നിവയുടെ ചട്ടക്കൂട് ശക്തിപ്പെടുത്തുകയാണ് ബജറ്റിൻ്റെ ഏക ലക്ഷ്യമെന്നും രാഹുൽ വിമർശിച്ചു . രാജ്യത്ത് ഭയത്തിൻ്റെ അന്തരീക്ഷമുണ്ട് .ബജറ്റിനെ ചൂണ്ടിക്കാട്ടി രാഹുൽ പറഞ്ഞു. രാജ്യം ഇപ്പോൾ “താമരയുടെ ചക്രവ്യൂഹത്തിൽ” കുടുങ്ങിയിരിക്കുകയാണെന്നും രാഹുൽ ആരോപിച്ചു .
ധനകാര്യ മന്ത്രാലയത്തിൽ കേന്ദ്ര ബജറ്റ് തയാറാക്കൽ പ്രക്രിയയുടെ അവസാനഘട്ടമായാണ് പരമ്പരാഗത ഹൽവ മുറിക്കൽ ചടങ്ങ് നടക്കുന്നത്. ബജറ്റ് തയാറാക്കുന്നതിന് പ്രയത്നിച്ച ഉദ്യോഗസ്ഥരെയും സഹായികളെയും ധനമന്ത്രി അഭിനന്ദിക്കുന്ന ചടങ്ങാണിത്. ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് ധനമന്ത്രിയാണ് ഹൽഹ മുറിച്ച് നൽകാറുള്ളത്.
