അജ്മാന്: രാത്രിയില്‍ ഒറ്റയ്ക്ക് പുറത്തിറങ്ങി നടക്കാൻ യുഎഇയില്‍ ഏറ്റവും സുരക്ഷിത നഗരമായി അജ്മാന്. യുണൈറ്റഡ് നേഷന്‍സ് സെന്റര്‍ ഫോര്‍ കോംപെറ്റിറ്റീവ്നെസ്സ് ആന്ഡഡ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 98.5 ശതമാനം പേരും അജ്മാന് രാത്രിയില്‍ ഒറ്റയ്ക്ക് ഇറങ്ങി നടക്കാന്‍ സുരക്ഷിതമായ നഗരമാണെന്ന് വിശ്വസിക്കുന്നുണ്ട്.
എമിറേറ്റിൽ 99.6 ശതമാനം താമസക്കാർക്കും പൊതുവെ സുരക്ഷിതത്വമുണ്ടെന്ന് അജ്മാൻ പൊലീസിന്റെ എക്സിലെ പോസ്റ്റ് പറയുന്നു. 2023ലെ നമ്പിയോ ഡോട്ട് കോം റിപ്പോർട്ടിലും അജ്മാൻ ആഗോളതലത്തിൽ നാലാം സ്ഥാനത്ത് എത്തിയിരുന്നു. ആ റിപ്പോർട്ടിൽ അബുദാബിക്കായിരുന്നു ഒന്നാം സ്ഥാനം.
