ദോഹ: മെട്രോ വാഹനങ്ങളിലും സ്റ്റേഷനുകളിലും പൊതുഗതാഗതയിടങ്ങളിലും പുകവലി കർശനമായി നിരോധിച്ചതായി ഖത്തർ. ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് നിയമലംഘനം കണ്ടെത്തിയാൽ 1,000 റിയാൽ മുതൽ 3,000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സമൂഹ മാധ്യമം വഴിയാണ് അധികൃതർ ഇക്കാര്യം ഓർമിപ്പിച്ചത് .
മെട്രോ വാഹനങ്ങളിലും സ്റ്റേഷനുകളിലും പൊതു സുരക്ഷ ഉറപ്പാക്കാനായി പുകവലി നിരോധിക്കുന്ന 2016 ലെ നിയമം നമ്പർ (10) ആർട്ടിക്കിൾ 17 പാലിക്കണമെന്നാണ് ഉത്തരവിട്ടത് .പുകയില കൃഷിയോ ഉൽപന്നങ്ങളുടെ നിർമ്മാണമോ പുകയില പുക മലിനീകരണം തീരെ ഇല്ലാത്ത ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഖത്തർ.
അടച്ചിട്ട സ്ഥലങ്ങളിൽ പുകവലി നിരോധിക്കുന്നതിനും ഈ ഉൽപ്പന്നങ്ങൾ 18 ന് താഴെയുള്ളവർക്ക് വിൽക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും കർശനമായ നിയമനിർമ്മാണങ്ങൾ നിലവിലുണ്ട്. സ്കൂളുകളിൽ നിന്നും മറ്റ് വിദ്യാഭ്യാസ-പരിശീലന സ്ഥാപനങ്ങളിൽ നിന്നും ഒരു കിലോമീറ്ററിൽ താഴെയുള്ള പ്രദേശങ്ങളിൽ ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കുന്നതും നിരോധിച്ചിരിക്കുന്നു.
To ensure public safety in metro vehicles and stations, please adhere to Article 17 of Law No. (10) of 2016, which prohibits smoking in enclosed public spaces.@MOI_QatarEn
#MOIQatar #PublicTransportSafety pic.twitter.com/ftZtHzt8vR
— Gulf Times (@GulfTimes_QATAR) July 15, 2024
ലോകാരോഗ്യ സംഘടനയുടെ സഹകരണകേന്ദ്രമായ ഹമദ് മെഡിക്കൽ കോർപറേഷനിൽ പ്രവർത്തിക്കുന്ന പുകവലി വിമുക്തി കേന്ദ്രം വഴി നിരവധി പേരെ ഈ ദുശ്ശീലത്തിൽനിന്ന് മോചിപ്പിക്കാനും മറ്റും ആവശ്യമായ എല്ലാ പ്രതിരോധ മാർഗങ്ങളും ഖത്തർ സ്വീകരിച്ചിട്ടുണ്ട് .
