കൊച്ചി: ഷൂട്ടിങിനിടെയുണ്ടായ കാറപകടത്തിൽ അഞ്ചു പേര്‍ക്ക് പരുക്ക്. നടൻമാരായ അർജുൻ അശോകും സംഗീത് പ്രതാപും മാത്യു തോമസും സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. കൊച്ചി എം.ജി റോഡിൽ വെച്ചുണ്ടായ അപകടത്തിൽ മൂവർക്കും നേരിയ പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ ഏകദേശം 2 മണിക്കാണ് കൊച്ചി നഗരമധ്യത്തിൽ അപകടം നടന്നത് .
അതെ സമയം വഴിയിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളിലും കാർ തട്ടി ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും പരിക്കേറ്റു. അർജുൻ അശോകനെ നായകനാക്കി അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ബ്രോമാൻസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. കാറോടിച്ചത് സിനിമയിലെ സ്റ്റണ്ട് മാസ്റ്റർ ആയിരുന്നു
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ചെയ്തു. ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ് ഡെലിവറി ബോയുടെ ബൈക്കിലിടിച്ചു. തലകീഴായി മറിഞ്ഞ കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളിലും ഇടിച്ചാണ് നിന്നത്. പ്രാഥമിക ചികിത്സ നൽകിയ ശേഷം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ഇയാൾക്കും കാര്യമായ പരിക്കില്ല. സംഭവത്തെ തുടർന്ന് സെൻട്രൽ പോലീസിൻ്റെ നൈറ്റ് പട്രോളിംഗ് സംഘം സ്ഥലത്തെത്തി.ആർക്കും സാരമായ പരിക്കേറ്റിട്ടില്ലെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
English Summary : “Bromance,” starring Arjun Ashokan, met with a car accident
