കേരള ഹൃദയത്തെ പിടിച്ചുലച്ച വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാന് അഭ്യർഥിച്ച് സംവിധായകനും നടനുമായ ബേസില്‍ ജോസഫ്. ഇൻസ്റാഗ്രാമിലൂടെയായിരുന്നു താരത്തിന്റെ അഭ്യർഥന.
“സമാനതകൾ ഇല്ലാത്ത ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചിരിക്കുന്നത് ദുരന്തനിവാരണത്തിനായി നമ്മളാൽ കഴിയുന്നതെല്ലാം ചെയ്യാൻ ഓരോ മലയാളിയും ബാധ്യസ്ഥരാണ് .ബഹുമുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കഴിവിന്റെ പരമാവധി സംഭാവന ചെയ്യുക.
View this post on Instagram
വയനാട്ടിലെ ദുരിതബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായങ്ങള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ഒഴുകുകയാണ് . ഈ അവസരത്തിലാണ് ബേസിലിന്റെ അഭ്യർഥനയും വന്നത്.
English Summary : Contribute as much as you can to the relief fund : Basil Joseph
