വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞെന്ന സമൂഹ മാധ്യമങ്ങളുടെ വിമർശനത്തിന് മറുപടിയുമായി നടി അമല പോൾ. തനിക്കിഷ്ടമുള്ള വസ്ത്രമാണ് ധരിച്ചതെന്നും വസ്ത്രത്തിനല്ല പ്രശ്നമെന്നും അത് കാമറയിൽ ഷൂട്ട് ചെയ്ത വിധമാണ് അനുചിതമായതെന്നുമാണ് അമല പ്രതികരിച്ചത് .
ധരിച്ചത് മോശമായ വസ്ത്രമാണെന്ന് തോന്നിയിട്ടില്ലെന്നും പക്ഷേ അത് എങ്ങനെയാണ് പുറത്ത് പ്രദർശിക്കപ്പെട്ടതെന്ന് തന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ലെന്നും അമല തുറന്നടിച്ചു . ‘ ലെവൽ ക്രോസ് ‘സിനിമയുടെ പ്രസ് മീറ്റിനിടെയാണ് താരം പ്രതികരിച്ചത് .
“എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ് ഞാൻ ധരിച്ചത്, ഞാൻ ധരിച്ച വസ്ത്രത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെന്നോ അത് അനുചിതമാണെന്നോ കരുതുന്നില്ല. ചിലപ്പോൾ അത് കാമറയിൽ കാണിച്ച വിധം അനുചിതമായതായിരിക്കാം. കാരണം, സ്റ്റേജിലുള്ള വിദ്യാർഥികൾക്ക് ഞാൻ ധരിച്ചത് മോശമായ വസ്ത്രമാണെന്ന് തോന്നിയിട്ടില്ല.അമല പറയുന്നു .
View this post on Instagram
പക്ഷേ തന്റെ വിഡിയോ എങ്ങനെയാണ് പുറത്ത് പ്രദർശിക്കപ്പെട്ടത് എന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ല. അതിൽ എനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. ഞാൻ ധരിച്ച വസ്ത്രം മോശമെന്ന് കരുതുന്നില്ല . നിങ്ങൾ നിങ്ങളായിരിക്കുക, നിങ്ങൾക്കിഷ്ടമുള്ളത് ചെയ്യുക എന്ന സന്ദേശമാണ് കോളജിൽ പോകുമ്പോൾ എനിക്ക് നൽകുവാനുള്ളത്.” അമല പോൾ പറഞ്ഞു.

‘ലെവൽ ക്രോസ്’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിലെ ഒരു കോളജിൽ എത്തിയപ്പോഴാണ് അമല ധരിച്ച വസ്ത്രത്തിന് ഇറക്കം കുറഞ്ഞെന്ന ചർച്ചയായത്. ശരീരഭാഗം കാണിച്ചെന്നുള്ള രീതിയിൽ സോഷ്യൽ മീഡിയ വിമർശകർക്കാണ് അമല മറുപടി പറഞ്ഞത്.
English Summary : Amala receives flak for her dress ; I wore what was comfortable
